manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ - 1

മുണ്ടക്കൈ ചുരൽമല ദുരന്തബാധിതർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിൽ ആദ്യ കുടുംബം നാളെ കയറി താമസിക്കും. ചൂരൽമല സ്കൂൾ സ്വദേശിയായ വിജയനും കുടുംബവുമാണ് താമസം ആരംഭിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് സോഫയും കിടക്കയും കട്ടിലുകളും വീട്ടിൽ എത്തിച്ചു. നാളെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് ഗൃഹപ്രവേശനം നടത്താനാണ് കുടുംബത്തിൻ്റെ തീരുമാനം.

 ഫെയ്സ് ഒന്നിലെ ഗുണഭോക്താക്കൾക്ക് ആദ്യഘട്ടത്തിൽ 178 വീടുകളാണ് നൽകുന്നത്. ബാക്കിയുള്ള വീടുകളുടെ കൈമാറ്റം വരുംദിവസങ്ങളിൽ നടക്കും. കിഫ്കോൺ- ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് കോൺട്രാക്ട് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി സംയുക്ത പരിശോധനയും പൂർത്തിയാക്കിയശേഷമാണ് വീടുകൾ നല്‍കുന്നത്. പരിശോധ പൂർത്തിയായിക്കഴിഞ്ഞാൽ വീടിന്റെ പൂർണമായ ഉടമസ്ഥാവകാശം ഗുണഭോക്താക്കൾക്കാവും. 

ENGLISH SUMMARY:

Mundakkayam Chooramala township is set to welcome its first residents tomorrow as a family moves into the government-rehabilitated housing. This marks a significant step for disaster-affected families in the region.