milma-ks-mani-02

TOPICS COVERED

  • യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ ഏതുവിധേനയും മില്‍മ ഭരണം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും വാസ്തവം കോടതിയെ ബോധ്യപ്പെടുത്തുമെന്നും കെ.എസ്.മണി

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചു വിട്ട നടപടിയെ നിയമപരമായി നേരിടുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി. രാഷ്ട്രീയ ലക്ഷ്യമാണ് നടപടിക്ക് പിന്നിൽ. മൂന്ന് മേഖല യൂണിയനുകളും ഇടതുപക്ഷം പിടിച്ചെടുത്തതിന്റെ വൈരാഗ്യം തീർക്കുകയാണ് ഇപ്പോൾ. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ ഏതുവിധേനയും ഭരണം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും വാസ്തവം കോടതിയെ ബോധ്യപ്പെടുത്തുമെന്നും കെ.എസ്.മണി  മനോരമ ന്യൂസിനോട് പറഞ്ഞു. Also Read: ‘നിങ്ങക്കെന്താ വയ്യേ!’; സ്കൂള്‍ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ ബാനറില്‍ വിമര്‍ശനവുമായി വി.ടി.ബൽറാം


ഇന്നസെയാണ് മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടത്. പകരം അഡ്മിനിസ്ട്രേറ്ററായി ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ ചുമതലേറ്റെടുത്തു. മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിലാണ് നടപടി. പരിശോധനയിൽ ഇതുവരെയും ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.

കാസർകോട് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27,45,000 രൂപ നഷ്ടം ഉണ്ടായി. മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം നടന്നു. പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ 84,45,000 രൂപയുടെ ക്രമക്കേട് കണ്ടെത്തി. മലപ്പുറം ഡയറി ഉദ്ഘാടനത്തിന് വേണ്ടി അനാവശ്യ ചെലവുകൾ വരുത്തിവച്ചു. ഒരു കോടി 50 ലക്ഷം രൂപയാണ് ചെലവാക്കിയത്.  ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കടുത്ത നടപടി.

ENGLISH SUMMARY:

Milma chairman K.S. Mani said the dissolution of the Malabar Regional Union will be challenged in court, alleging political motives behind the action. The government cited alleged financial and administrative irregularities, including losses linked to substandard milk procurement, discrepancies in milk-product stocks and expenditure related to the Malappuram Dairy inauguration.