മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി.സതീശന് വെളുത്ത കാര്‍ നല്‍കാന്‍ ആലോചന. പിണറായി വിജയന്‍ ഉപയോഗിച്ച കറുത്ത കാറുകള്‍ പൊലീസ് ഏറ്റെടുത്തു. സൗകര്യങ്ങളേറിയ കിയ കാര്‍ണിവര്‍ കാറാണ് പിണറായി വിജയന്‍ ഉപയോഗിച്ചിരുന്നത്. മുന്‍പ് ഉപയോഗിച്ചിരുന്ന ഇന്നോവ കാറിന് പകരം 2022 ലാണ് 33 ലക്ഷം രൂപ മുടക്കി പുതിയ കാര്‍ വാങ്ങിയത്. പ്രതിപക്ഷ നേതാവായിരിക്കെ ഇന്നവോ ക്രിസ്റ്റ കാറാണ് വി.ഡി.സതീശന്‍ ഉപയോഗിച്ചിരുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ച കാറായിരുന്നു വി.ഡി.സതീശനും 2023 ജനുവരി അവസാനം വരെ ഉപയോഗിച്ചിരുന്നത്.

മുഖ്യമന്ത്രിയായി അധികാരമേറ്റാല്‍ തനിക്ക് എസ്കോര്‍ട്ട് ആവശ്യമില്ലെന്ന് സതീശന്‍  ഡിജിപിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡുകള്‍ അടയ്ക്കരുതെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. 

ENGLISH SUMMARY:

Designated Kerala Chief Minister VD Satheesan has decided to replace the black Kia Carnival cars used by his predecessor, Pinarayi Vijayan, with white vehicles. The police have already taken charge of the previous black cars, which were purchased in 2022 for ₹33 lakh with high-end features. In a significant move towards simplicity, Satheesan informed the DGP that he does not require a large security escort for his travels. He has also instructed the police department not to block roads or inconvenience the public during his movements across the state. This approach reflects his commitment to a more accessible and people-friendly governance style.