തൃത്താലയിൽ 2021-26ൽ രണ്ടാം പിണറായി സർക്കാർ ആരംഭിച്ചതും ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതുമായ പ്രധാനപ്പെട്ട 50 പദ്ധതികളുടെ ലിസ്റ്റ് പുറത്തുവിട്ട് എംബി രാജേഷ്. അവ യുടെ ഇപ്പോഴത്തെ നിര്‍മ്മാണ ഘട്ടം എന്തായെന്ന വിവരവും ജനസമക്ഷം സമർപ്പിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ജനങ്ങൾക്ക് ഭാവിയിൽ ഇവയുടെ പുരോഗതി വിലയിരുത്താമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് പൂർത്തിയാക്കിയ 500ലേറെ പദ്ധതികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കൂടി അദ്ദേഹം സൂചിപ്പിക്കുന്നു.
1. കാങ്കപ്പുഴ റുലേറ്റർ കം ബ്രിഡ്ജും അപ്രോച്ച് റോഡും
21.03.2022 ൽ കിഫ്ബി 125കോടി രൂപയുടെ അനുമതി നൽകി. റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം റെക്കോഡ് വേഗത്തിൽ പൂർത്തിയായി. അപ്രോച്ച് റോഡിന്റെ നിർമ്മാണവും 50% പൂർത്തിയായികഴിഞ്ഞു. 107 സ്ഥല ഉടമകൾക്കുള്ള നഷ്ടപരിഹാരതുകയായി 1.86 കോടി രൂപ മാസങ്ങൾക്കു മുമ്പു തന്നെ പട്ടാമ്പി തഹസിൽദാരുടെ ട്രഷറി അക്കൗണ്ടിൽ നിക്ഷേപിച്ചു കഴിഞ്ഞു. ഉടമകൾ ആവശ്യമായ രേഖകൾ ഹാജരാക്കുന്ന മുറക്ക് അവരവരുടെ അക്കൗണ്ടിലേക്ക് കൈമാറും. ഇതുവരെ 25 പേരാണ് രേഖകൾ ഹാജരാക്കിയിട്ടുള്ളത്. ബാക്കിയുള്ളവർ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ തുക കോടതിയിൽ കെട്ടിവെക്കുക എന്ന നിയമാനുസൃത നടപടിയാണ് അടുത്തത്.
2. ഡോ . സുശിലപ്പടി റെയിൽവേ ഓവർ ബ്രിഡ്ജ് - കിഫ്ബി 32 കോടി 90 ലക്ഷം
സ്ഥലമുടമകൾക്ക് ഭൂമി ഏറ്റെടുക്കലിന് 4 കോടിയിലധികം നൽകി രണ്ടര ഏക്കർ ഭൂമി ഏറ്റെടുത്തു. നഷ്ടപരിഹാരത്തുക 2026 ഫെബ്രുവരിയിൽ തന്നെ 22 സ്ഥലമുടമകൾക്ക് കൈമാറി. ടെൻഡർ പോലും ചെയ്തില്ല എന്ന അസത്യം ഒരാൾ എഴുതിക്കണ്ടു. എന്നാൽ 2026- മാർച്ച് 12 ന് ടെൻഡർ പബ്ലിഷ് ചെയ്യുകയും തുടർന്ന് ഏപ്രിൽ 22 ന് ബിഡ് ഓപ്പൺ ചെയ്യുകയും ചെയ്തു. ഇപ്പോൾ റീ-ടെൻഡർ നടപടി പുരോഗമിക്കുന്നു.
3. തൃത്താല നഴ്‌സിങ് കോളേജ് - എല്ലാ അനുമതിയും ലഭ്യമായി, ക്ലാസ് ആരംഭിക്കാൻ പൂർണ്ണ സജ്ജമായി കഴിഞ്ഞു. അനുമതിയില്ലെന്ന വ്യാജ പ്രചരണം തുറന്നു കാണിക്കുന്ന രേഖകൾ ഏതാനും ദിവസത്തിനകം ഇവിടെ പങ്കുവെക്കും.
4. കൂറ്റനാട് ടൗൺ നവീകരണം - 26 .8 കോടി രൂപ ഭരണാനുമതിയായി
സ്ഥലം ഏറ്റെടുക്കൽ നടപടി നിയമാനുസൃതം മുന്നോട്ടു പോകുന്നു. സാമൂഹികാഘാത പഠനം ഉൾപ്പെടെ കഴിഞ്ഞ് 11(1)നോട്ടിഫിക്കേഷൻ പിന്നിട്ടു. ജംഗ്ഷനിൽ നിന്ന് നാലുഭാഗത്തേക്ക് 300 മീറ്റർ നീളത്തിലാണ് ജംഗ്ഷൻ വിശാലമാക്കുന്നത്. PWD ഭൂമി കയ്യേ റിയത് ഒഴിപ്പിച്ചായിരിക്കും നവീകരണം. കയ്യേറിയ ഭൂമിയിലെ കെട്ടിടത്തിന് ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുമെങ്കിലും കയ്യേറിയ ഭൂമിക്ക് ലഭിക്കില്ല.
5. ചാലിശ്ശേരി -പട്ടാമ്പി റോഡ്- 64 കോടി രൂപ(റീ ബിൽഡ് കേരള പദ്ധതി). കൾവർട്ടുകൾ, ഡ്രൈനേജ് ഉൾപ്പെടെ നിർമ്മാണ പുരോഗതി 40 %.
6. പടിഞ്ഞാറങ്ങാടി 110 KV KSEB - സബ് സ്‌റ്റേഷൻ 22 കോടി. പ്രദേശത്തേക്ക് റോഡ് നിർമ്മാണം പൂർത്തിയായി. ഭൂമി ഏറ്റെടുക്കൽ സമയ ദൈർഘ്യം കണക്കിലെടുത്ത് നെഗോഷിബിൾ പർച്ചേസ് പ്രകാരം ഭൂ ഉടമസ്ഥരുമായി കളക്ടർ തലത്തിൽ സംസാരിച്ച് തീരുമാനമായി. ഇപ്പോൾ അന്തിമാനുമതിക്കായി KSEB ബോർഡിൻ്റെ മുമ്പിൽ.
7. പട്ടിക്കായൽ നവീകരണം -5 കോടി രൂപ - നവകേരള സദസ്സ് പദ്ധതി. കനാൽ, റോഡ് ഉൾപ്പെടെ നിർമ്മാണം വേഗതയിൽ നടന്നുകൊണ്ടിരിക്കുന്നു.
8. കൂട്ടക്കടവ് റഗുലേറ്റർ- 35 കോടി രൂപ
റീബിൽഡ് കേരള ഫണ്ട്- മന്ത്രിസഭാ അനുമതി ലഭിച്ചതും നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചതും 2023ൽ. 90% നിർമ്മാണം ഇതിനകം പൂർത്തിയായികഴിഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ഡിസൈനിൽ കാര്യമായ മാറ്റം വരുത്തി, ഷട്ടറുകൾ കൂടുതൽ ഉയർത്തി വെക്കാവുന്ന രീതിയിൽ നിർമ്മാണം. പുഴയോരം സംരക്ഷിക്കുന്നതിന് പാർശ്വ ഭിത്തി നിർമ്മാണവും പുരോഗമിക്കുന്നു.
9. വെള്ളിയാംങ്കല്ല് - ചാഞ്ചേരി പറമ്പ് അഡ്വഞ്ചർ ടൂറിസം പാർക്ക് -3 കോടി 90 ലക്ഷം. നിർമ്മാണം ഇതുവരെ 40 % പൂർത്തിയായിക്കഴിഞ്ഞു.
10. തൃത്താല സ്പോർട്സ് ഹബ്ബ് - MLA ആസ്‌തി വികസന ഫണ്ട്. തുക 1.62കോടി രൂപ. പാർശ്വ ഭിത്തി ഉൾപ്പെടെ 40% നിർമ്മാണം പൂർത്തിയായി.
11. പടിഞ്ഞാറങ്ങാടി ടൗൺ നവീകരണം- നവകേരള സദസ്സ് പദ്ധതി 2 കോടി രൂപ. നിർമ്മാണം നടക്കുന്നു.
12. തൃത്താല ഗവഃ ITI : നിലമ്പൂർ - പെരുമ്പിലാവ് സംസ്ഥാന പാതയിൽ വാവനൂരിൽ 1 ഏക്കർ 80 സെന്റ് ഭൂമി ലഭ്യമാക്കി. കെട്ടിട നിർമ്മാണത്തിന് 2026 ബഡ്ജറ്റിൽ 2 കോടി രൂപ സാമ്പത്തികാനുമതിയായി.
13. GHSS മേഴത്തൂർ - കിഫ്ബി ഫണ്ട് -3 കോടി 90 ലക്ഷം രൂപ. നിർമ്മാണ പുരോഗതി 90%.
14. കുമരനെല്ലൂർ പി.എച്ച് സി കെട്ടിടം - 80 % നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
15. GLPS മേലഴിയം. 1കോടി 40 ലക്ഷം രൂപ. നിർമ്മാണ പുരോഗതി 90%.
16. കൊടിക്കുന്ന് ക്ഷേത്രകുളം നവീകരണം -75 ലക്ഷം. 60 % പൂർത്തിയായി.
17. നാഗലശ്ശേരി സ്‌മാർട്ട് വില്ലേജ് ഓഫീസ് -50 ലക്ഷം. 80 % പൂർത്തിയായി.
18. കറുകപുത്തൂർ- അക്കിക്കാവ് റോഡ് -13 കോടി 50 ലക്ഷം. നിർമ്മാണ പുരോഗതി 90%.
19. കൂറ്റനാട് - പെരിങ്ങോട് റോഡ് - 4.50 കോടി. 80 % നിർമ്മാണ പുരോഗതി.
20. വട്ടോളിക്കാവ് -ചാത്തനൂർ റോഡ് - 8 കോടി. 90% നിർമ്മാണ പുരോഗതി.
21. നെല്ലിക്കുന്ന് ഉന്നതി. അംബേദ്കർ ഗ്രാമം പദ്ധതയിൽ ഉൾപ്പെടുത്തി 1 കോടി രൂപ. ഇതുവരെയുള്ള നിർമ്മാണ പുരോഗതി 30 %. ഓണപ്പറമ്പ് ഉന്നതി -1കോടി. ജില്ലാ നിർമ്മിതി കേന്ദ്രവുമായി നിർമ്മാണ കരാർ പൂർത്തീകരിച്ചു.
22. പടിഞ്ഞാറങ്ങാടി - നീലിയാട് റോഡ് - 4 കോടി രൂപ (2025 ബഡ്ജറ്റ്). 50 % പൂർത്തിയായി. (5 കൾവർട്ടറുകളുടെ നിർമ്മാണം പൂർത്തിയായി)
23. തിരുമിറ്റക്കോട്-1 സ്‌മാർട്ട് വില്ലേജ് ഓഫീസ് - 50 ലക്ഷം രൂപ. നിർമ്മാണം പുരോഗമിക്കുന്നു.
24. കുമ്പിടി - തൃത്താല - പട്ടാമ്പി റോഡ് - 128 കോടി കിഫ്ബി ഫണ്ട്. 12 മീറ്ററിൽ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുന്നു.
25. ഓപ്പൺ ജിം പരുതൂർ - നിർമ്മാണം അവസാന ഘട്ടത്തിൽ.
26. എഴുമങ്ങാട് - കറുകപുത്തൂർ റോഡ് - 7 കോടി 50 ലക്ഷം( ബഡ്ജറ്റ് \-2025). നിർമ്മാണം ആരംഭിച്ചു.
27. തലക്കശ്ശേരി - തണ്ണീർക്കോട് റോഡ്. 2 കോടി 50 ലക്ഷം (നിർമ്മാണം ആരംഭിച്ചു)
28. GLPS കുമരനെല്ലൂർ -1 കോടി രൂപ. കെട്ടിട നിർമ്മാണം ആരംഭിച്ചു.
29. ഹരിജൻ വെൽഫയർ സ്‌കൂൾ കുമ്പിടി -1 കോടി 30 ലക്ഷം രൂപ. ഭരണാനുമതിയായി.
30. നെല്ലിക്കാട്ടിരി GLP സ്കൂൾ - 1 കോടി രൂപ. ഭരണാനുമതിയായി.
31. പൂവ്വക്കുഴി ലിഫ്‌റ്റ് ഇറിഗേഷൻ -2 കോടി. ടെൻഡർ നടപടികൾ പൂർത്തിയായി.
32. തൃത്താലഎക്സൈസ് റേഞ്ച് ഓഫീസ് -3 കോടി 24 ലക്ഷം രൂപ.
ടെൻഡർ നടപടി പൂർത്തിയായി
33. ആനക്കര - പട്ടിത്തറ - കപ്പൂർ പഞ്ചായത്ത് ഫേസ്-1 വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് - 28 കോടി രൂപ. ടെൻഡർ നടപടി പുരോഗമിക്കുന്നു.
34. 33 MLD വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് - 23.02.23 ന് 20 കോടിക്ക് ഭരണാനുമതിയായി.ഏഴുതവണ ടെൻഡർ ചെയ്തശേഷം ഒരു ബിഡ്ഡർ മാത്രമാണ് പങ്കെടുത്തത്.ക്വോട്ട് ചെയ്ത തുക 36%കൂടുതലായതിനാൽ ഇനി മന്ത്രിസഭ ടെൻഡർ എക്സസ് അനുവദിക്കണം.
35. കരിയന്നൂർ റെയിൽവേ ഓവർ ബ്രിഡ്ജ് - 8 കോടി രൂപ. ഭരണാനുമതിയായി.
36. ചാലിശ്ശേരി പഞ്ചായത്തിലെ നായർക്കുളം നവീകരണം-50 ലക്ഷം (2026 ബഡ്ജറ്റ്). സാമ്പത്തികാനുമതിയായി.
37. കപ്പൂർ തോട്ടുപാടം ടൂറിസം പ്രോജക്ട്-63 ലക്ഷം (2026 ബഡ്ജറ്റ്). സാമ്പത്തികാനുമതിയായി.
38. നാഗലശ്ശേരി പഞ്ചായത്തിലെ നീരട്ടിക്കുളം നവീകരണം-50 ലക്ഷം (2026 ബഡ്ജറ്റ്). സാമ്പത്തികാനുമതിയായി.
39. പറക്കുളം - വരട്ടിപ്പള്ളിയാൽ മണ്ണിയം പെരുമ്പലം റോഡ് - 4 കോടി 50 ലക്ഷം (2025 ബഡ്ജറ്റ്). നിർമ്മാണം ഉടൻ ആരംഭിക്കും.
40. പള്ളിപ്പുറം മദ്രസ - കൂട്ടക്കടവ് റോഡ് - 1 കോടി 50 ലക്ഷം. സാമ്പത്തികാനുമതിയായി.
41. മല - ചാലിശ്ശേരി റോഡ്- 40 ലക്ഷം. ടെന്റർ നടപടി പൂർത്തിയായി.
42. മലമൽക്കാവ് ജി എൽ പി സ്‌കൂളിന് കെട്ടിടം-75 ലക്ഷം രൂപ. സാമ്പത്തികാനുമതിയായി.
43. കുളമുക്ക് - മുടപ്പക്കാട് റോഡ്- 1 കോടി 50 ലക്ഷം. സാമ്പത്തികനുമതിയായി.
44. വാവനൂർ - ചാത്തനൂർ സ്‌കൂൾ റോഡ് - 2 കോടി. സാമ്പത്തികാനുമതിയായി.
45. കൂട്ടുപാത-ആറങ്ങോട്ടുകര റോഡ് ബി എം & ബി സി നിലവാരത്തിൽ നവീകരിക്കൽ -7.50 കോടി (2026 ബഡ്ജറ്റ്). സാമ്പത്തികാനുമതിയായി.
46. കൂനമൂച്ചി മുക്കൂട്ട ചാലിശ്ശേരി റോഡ് നിർമാണം-6 കോടി (2026 ബഡ്ജറ്റ്). സാമ്പത്തികാനുമതിയായി.
47. ചാലിശ്ശേരി പഞ്ചായത്തിലെ മല-ചാലിശ്ശേരി റോഡ് നവീകരണം- 4 കോടി (2026 ബഡ്ജറ്റ്). സാമ്പത്തികാനുമതിയായി.
48. നാഗലശ്ശേരി പഞ്ചായത്തിലെ മാത്തൂർ-ആമക്കാവ് റോഡ് നവീകരണം-3 കോടി (2026 ബഡ്ജറ്റ്). സാമ്പത്തികാനുമതിയായി.
49. പരുതൂർ പഞ്ചായത്തിലെ പഴയങ്ങാടി-ചിറങ്ങര റോഡ്-50 ലക്ഷം (2026 ബഡ്ജറ്റ്). സാമ്പത്തികാനുമതിയായി.
50. തിരുമിറ്റക്കോട് പഞ്ചായത്തിലെ രായമംഗലം-ദുബായ് റോഡിൽ പാലം നിർമാണം- 45 ലക്ഷം (2026 ബഡ്ജറ്റ്). സാമ്പത്തികാനുമതിയായി.
ഇവയുടെയെല്ലാം ഇപ്പോഴത്തെ പുരോഗതി വ്യക്തമാക്കുന്ന ഫോട്ടോ, വീഡിയോ, രേഖകൾ എന്നിവയും ലഭ്യമാണെന്ന് കൂടി സൂചിപ്പിച്ചുകൊണ്ടാണ് എംബി രാജേഷ് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.