bed-fire

TOPICS COVERED

അങ്കമാലിയ്ക്ക് സമീപം  കൊരട്ടി പാറക്കടവില്‍ സ്വകാര്യ വ്യക്തിയുടെ കിടക്ക കടയ്ക്ക് തീപിടിച്ചു.പത്ത് കോടിയിലേറെ രൂപയുടെ നാശനഷ്‍ടമുണ്ടായി. ആരോ തീയിട്ടതാണെന്ന് കടയുടമ.

കൊരട്ടി സ്വദേശി അമീറിന്‍റെ ലാമിയര്‍ മാട്രസ് എന്ന കടയ്ക്കാണ് രാവിലെ ഏഴ് മണിയോട് കൂടി തീപിടിച്ചത്. ആലുവ, അങ്കമാലി,മാള,ചാലക്കുടി,പുതുക്കാട് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‍സ് എത്തി തീ നിയന്ത്രണവിധേയമാക്കി. മൂന്നു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനുശേഷമാണ് തീയ്ക്ക് ശമനമുണ്ടായത്.കൊടുങ്ങലൂര്‍ എംഎല്‍എ ഒ.ജെ ജനീഷും പാറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റും സ്ഥലത്തെത്തി.

കടയ്ക്കു പിന്‍വശത്ത് വീടുകളുണ്ട്. അവിടേയ്ക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കടയുടെ മേല്‍ക്കൂര പൊളിച്ചാണ് ജെസിബി ഉള്ളില്‍ കയറി സീറ്റുകളും മറ്റ് സാമഗ്രികളും മാറ്റിയത്.തീപിടുത്തകാരണം നിലവില്‍ വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ENGLISH SUMMARY:

A devastating fire at a private bed shop in Koratty, near Ankamaly, has resulted in damages exceeding ten crore rupees. The shop owner suspects arson, and authorities are investigating the cause of the blaze.