എ.എം.ആരിഫിന് ലീഗിന്റെ മനസെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടിയില്‍നിന്ന് ചാടാന്‍ തയാറായി നിന്ന ആളാണ്. അതുകൊണ്ടാണ് ആരിഫിന് സി.പി.എം സീറ്റ് കൊടുക്കുന്നത് . തിരഞ്ഞെടുപ്പ് സമയത്ത് തന്റെ സഹായം തേടി വരുന്ന ആളാണ് . എംപി ആയി ജയിച്ചപ്പോൾ തന്നെ തള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ തിരിച്ചടിച്ചെന്ന ആരിഫിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Also Read: പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റണം; സിപിഎമ്മില്‍ കൂട്ടരാജി
മുഖ്യമന്ത്രി ആരായാലും സ്വീകരിക്കും. ഇന്നോ നാളെയോ പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷ. വേവോളം കാത്തിരുന്നു, ഇനി ആറോളം കാത്തിരിക്കാം. എല്ലാം കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. അത് പറയാൻ ഞാൻ ആളല്ല . ആരായാലും അവർ പ്രഖ്യാപിക്കുന്നത് നമ്മൾ സ്വീകരിക്കണമല്ലോ. നല്ല ഭരണം കാഴ്ചവെക്കാൻ യുഡിഎഫിന് സാധിക്കട്ടെ. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതില്‍ കുഴപ്പമില്ല.
മാധ്യമങ്ങള്‍ ഇതുപോലെ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എല്ലാം കുറ്റങ്ങൾ മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെ ഈ പരുവത്തിൽ ആക്കിയത് മാധ്യമങ്ങളാണ്. ഒരുപാട് നല്ല കാര്യങ്ങൾ പിണറായി ചെയ്തു. പലതും അറിയിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല. ഇടതുപക്ഷം തരിപ്പണമായെന്നത് അംഗീകരിക്കുന്നെന്നും വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു