വോട്ടെണ്ണല്‍ തല്‍ക്ഷണം പ്രേക്ഷകരിലെത്തിക്കാന്‍ മനോരമ ന്യൂസ് സര്‍വസജ്ജം. ഇത്തവണയും വോട്ടെണ്ണല്‍ വിവരങ്ങള്‍ ആദ്യമെത്തിക്കുന്നതും ആധികാരികമായി അവതരിപ്പിക്കുന്നതും മനോരമ ന്യൂസ് തന്നെ.
വോട്ടെണ്ണല്‍ അറിയാന്‍ കേരളം വിശ്വസിക്കുന്ന ടീം ഒരുങ്ങിക്കഴിഞ്ഞു. ആധികാരികതയാണ് മുഖമുദ്ര. പരിചയ സമ്പന്നതയാണ് കരുത്ത്. പ്രേക്ഷകരുടെ പ്രിയ അവതാരകരിലൂടെ വോട്ടെണ്ണല്‍ തുടക്കം മുതല്‍ വോട്ടുകണക്ക് നിങ്ങള്‍ക്ക് മുന്നിലേക്കെത്തും. ഓരോ ബൂത്തിലെയും കക്ഷിക്കണക്കുകള്‍ മനപ്പാഠമാക്കിയ റിപ്പോര്‍ട്ടര്‍മാരുടെ പട മഞ്ചേശ്വരം മുതല്‍ നെയ്യാറ്റിന്‍കര വരെ അണിനിരക്കും. എണ്ണിയെണ്ണിക്കേറുമ്പോള്‍ വിധിയുടെ ഗതിയെന്തെന്ന് കണ്ണടച്ചു പറയാനാകും മനോരമ ന്യൂസ് സംഘത്തിന്.
140 മണ്ഡലങ്ങളിലെയും വിവരങ്ങള്‍ ഒറ്റനോട്ടത്തിലെത്തിക്കുന്ന മാജിക് സ്ക്രീനാണ് മറ്റൊരു പ്രത്യേകത. വിര്‍ച്വല്‍ റിയാലിറ്റി സാധ്യതകള്‍ പൂര്‍ണമായി വിനിയോഗിക്കുന്ന ഗ്രാഫിക്സിലൂടെ കണക്കുകള്‍ പ്രേക്ഷകരിലെത്തും. സാങ്കേതികത്തികവിന്‍റെ പിന്‍ബലം വേഗവും വ്യക്തതയും ഉറപ്പാക്കും. എത്രയും വേഗം, അത്രയും കൃത്യം. ഈ വോട്ടെണ്ണല്‍ മനോരമ ന്യൂസിനൊപ്പം ആഘോഷമാക്കാം.