athulya-arrest

കൊച്ചി പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിൽ യുവ ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും ഫോണുകൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സിനിമാ താരങ്ങളായ അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പള്ളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. കടവന്ത്ര പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

 

അതുല്യ ചന്ദ്രന്റെ അമ്മയുടെ സഹോദരിക്ക് രോഗമാണെന്ന് അറിയിച്ചാണ് മുൻപരിചയമുള്ള ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. അവിടെവെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം. ആകെ 12 പേർ പ്രതിപ്പട്ടികയിലുണ്ട്. ഇതിൽ ബിബിൻ പെരുമ്പള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. ബാക്കിയുള്ള പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന് ഡോക്ടർ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. 

 

Also read: കൊച്ചിയില്‍ യുവ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം; നടി അതുല്യ ചന്ദ്ര അറസ്റ്റില്‍

പ്രാഥമിക അന്വേഷണത്തിന് പിന്നാലെ അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. കേസിൽ കൂടുതൽ പേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കടവന്ത്ര പൊലീസ് കേസ് അന്വേഷിക്കുന്നത്. 

ENGLISH SUMMARY:

Malayala Manorama Online News reports the arrest of Malayalam actress Athulya Chandra and actor Bibin Perumpally along with another accomplice for allegedly luring a young doctor to a Kochi apartment, assaulting him, and stealing his mobile phones. The Kadavanthra police have registered a case and initiated an intensive search for the remaining accused involved in the crime.