savitha-death

ചോറ്റാനിക്കരയിലെ സവിതയുടെ(45) മരണം കൊലപാതകം. ഇരട്ട സഹോദരി സജിതയും വിവരം മറച്ചുവെച്ച സഹോദരന്‍ സുധീറും അറസ്റ്റില്‍. കണ്ണൂർ ചക്കരക്കൽ സ്വദേശികളാണിവർ.  ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഭജനയ്ക്കെത്തിയ 3 സഹോദരങ്ങളിൽ ഒരാളായിരുന്നു മരിച്ച കണ്ണൂർ കുടിലിൽ തലമുണ്ട കറുവ സവിത. 

 

ക്ഷേത്ര സത്രത്തിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരൻ സുധീർകുമാറാണു സബിത കട്ടിലിൽ നിന്നു താഴെ വീണുകിടക്കുകയാണെന്നും അനക്കമില്ലെന്നും സത്രം ജീവനക്കാരെ അറിയിച്ചത്. ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടത്തിയപ്പോൾ മൃതദേഹത്തിൽ മുറിവുകളും കടിയേറ്റ പാടുകളും കണ്ടു. ഇതോടെ പോലീസ് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ഇൻസ്പെക്ടർ കെ. ആർ.ബിജുവിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്

 

29നാണു കണ്ണൂർ സ്വദേശികളായ ഇരട്ടസഹോദരിമാരായ സബിതയും സജിതയും സഹോദരൻ സുധീർകുമാറിനൊപ്പം ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയ്ക്കെത്തിയത്. സത്രത്തിൽ ഒരു മുറിയിലായിരുന്നു മൂവരും താമസിച്ചത്. മനോദൗർബല്യമുണ്ടായിരുന്ന സബിതയ്ക്കു വേണ്ടി ഭജന ഇരിക്കാനെത്തിയതാണെന്നാണ് സഹോദരൻ പോലീസിനു മൊഴി നൽകിയത്. ഒപ്പമുണ്ടായിരുന്ന സജിത പരസ്പര വിരുദ്ധമായിട്ടായിരുന്നു സംസാരിച്ചത്. 

ENGLISH SUMMARY:

Chottanikkara Savitha death case has taken a shocking turn with the arrest of her twin sister and brother for murder. Police investigation revealed that the victim was murdered inside the temple lodgings, leading to the detention of the siblings.