കർണാടകയിലെ മെസ് വിവാദവുമായി ബന്ധപ്പെട്ട വാർത്തകളിൽ പരാമർശിക്കപ്പെടുന്ന സ്ഥാപനവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എജ്യക്കേഷണൽ കൺസൾട്ടന്റ്സ് (Global Educational Consultants) വ്യക്തമാക്കി. സ്ഥാപനത്തിന്റെ സി.ഇ.ഒ മനോജ് ആണ് ഇക്കാര്യം അറിയിച്ചത്.
വാർത്തകളിൽ ഇടംപിടിച്ച "ഗ്ലോബൽ എജ്യക്കേഷൻ കൺസൾട്ടൻസി" എന്ന പേരുമായി തങ്ങളുടെ സ്ഥാപനത്തിന്റെ പേരിന് സാമ്യമുള്ളത് തെറ്റിദ്ധാരണകൾക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1993 മുതൽ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി രംഗത്ത് പ്രവർത്തിക്കുന്ന വിശ്വസനീയമായ സ്ഥാപനമാണിത്. 'ഗ്ലോബൽ എജ്യക്കേഷണൽ കൺസൾട്ടന്റ്സ്' എന്നത് നിയമപരമായി രജിസ്റ്റർ ചെയ്ത ഒരു ട്രേഡ്മാർക്കാണ്. സ്ഥാപനത്തിന്റെ പേര് സമാനമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നത് ഗൗരവമായി കാണുന്നു. ഈ സാഹചര്യത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.