തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആര്‍ക്കും വലിയ മാര്‍ജിന്‍ ഉണ്ടാകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫ് വരണം എന്നാണ് ആഗ്രഹം. കോണ്‍ഗ്രസ് ജയിച്ചാല്‍ ഉടന്‍ കലഹം തുടങ്ങും. ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പാണക്കാടാണ്. സതീശന്‍ മുഖ്യമന്ത്രിയാകുമെന്ന ലീഗ് പ്രസ്താവന അതിനാലാണ്. ബിജെപി ചെറിയ പാര്‍ട്ടിയല്ല. അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Also Read: വിസ്മയമായവരിൽ എത്രപേർ വോട്ടെണ്ണുമ്പോൾ വിസ്മയമാകും? കാത്തിരുന്ന് കേരളം
നേരിയ ഭൂരിപക്ഷത്തിനെങ്കിലും തുടര്‍ഭരണം ഉറപ്പിക്കാമെന്ന് പ്രതീക്ഷയിലാണ് വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ഇടതുമുന്നണി. ജനങ്ങളില്‍ പൂര്‍ണവിശ്വാസമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നിഷ്പക്ഷര്‍ എല്‍ഡിഎഫിനൊപ്പമെന്നു മന്ത്രി പി എ മുഹമ്മദ് റിയാസും മനോരമ ന്യൂസിനോട് പറഞ്ഞു. മുന്നണി നേതൃത്വത്തിനും സിപിഐ നേതൃത്വത്തിനും ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല
നാളെ യഥാര്‍ഥഫലം അറിയാനിരിക്കെ യുഡിഎഫ് അധികാരം പിടിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇനിയും സിപിഎം വിശ്വസിക്കുന്നില്ല. സര്‍വേകളിലെ കണക്കുകളില്‍ ഇടതുപക്ഷത്തിന് അനുകൂലമായത് മാത്രമെടുത്ത് തുടര്‍ഭരണം ഉറപ്പെന്ന് പറയുകയാണ് സിപിഎം
ഇടതുമുന്നണിയുടെ ഉറച്ച കോട്ടകളില്‍ പോലും കടുത്തമല്‍സരങ്ങള്‍ നേരിട്ട തിരഞ്ഞെടുപ്പില്‍ നിഷ്പക്ഷര്‍ എല്‍ഡിഎഫിനൊപ്പം നിന്നെന്ന് മുഹമ്മദ് റിയാസിന്‍റെ അവകാശവാദം . തനിക്കെതിരായ വ്യക്തി അധിക്ഷേപങ്ങള്‍ക്ക് ജനം മറുപടി നല്‍കുമെന്നും ബേപ്പൂരില്‍ കഴിഞ്ഞ തവണ കിട്ടിയ 82,000 വോട്ട് മറികടക്കുമെന്നും മനോരമ ന്യൂസില്‍ അതിഥിയായെത്തിയ മുഹമ്മദ് റിയാസ് പറഞ്ഞു
എക്സിറ്റ് പോളുകളില്‍ നല്‍കിയിരിക്കുന്ന സീറ്റകള്‍ക്കൊപ്പം കടുത്ത മല്‍സരം നടക്കുന്ന പത്തിലേറെ സീറ്റുകളെങ്കിലും വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍റെ വാക്കുകള്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിന്‍റെയോ അമിതാത്മവിശ്വാത്തിന്‍റെയോ സൂചനയാണ്
മന്ത്രിമാര്‍ കൂട്ടത്തോടെ തോല്‍ക്കാന്‍ സാധ്യതയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളെയും ഇടതുമുന്നണി തള്ളുകയാണ് . മന്ത്രിമാര്‍ തോല്‍ക്കുമെന്നത് കനഗോലു തിയറി തെറ്റുമെന്ന് സിപിഐ നേതാവും റവന്യൂ മന്ത്രിയുമായ കെ K.രാജന്‍ പറഞ്ഞു.
തുടര്‍ഭരണമെന്ന ഒറ്റ വിശ്വസത്തില്‍ മുന്നോട്ട് പോകുന്ന് ഇടതുമുന്നണി നേതൃത്വം പക്ഷെ തോറ്റാല്‍ പ്രതിക്ഷനേതാവ് ആരെന്ന് ചോദ്യം പോലും വേണ്ണെലിന്‍റെ തലേദിവസം കേള്‍ക്കാന്‍ സിപിഎം നേതാക്കള്‍ ആഗ്രഹിക്കുന്നില്ല