ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി കരുതല്‍ തടങ്കലില്‍. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ കോതമംലത്തെത്തിയ അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും പൊലീസ് താമസസ്ഥലത്തെത്തി കസ്റ്റഡിയലെടുക്കുകയായിരുന്നു. തടവിലായിതിന് പിന്നാലെ അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്കില്‍ അറസ്റ്റ് സംബന്ധിച്ച് കുറിപ്പുമെത്തി.
സുഹൃത്തിന്‍റെ വിവാഹത്തിന് പങ്കെടുക്കാൻ കോതമംഗലത്ത് എത്തിയ തന്നെയും സുഹൃത്തുക്കളെയും പുലർച്ചെ താമസ സ്ഥലത്ത് കയറിവന്ന് പൊലീസ് അന്യായമായി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് അർജുൻ പറയുന്നത്. എന്തെങ്കിലും കേസ് വാറണ്ടോ ജാമ്യലംഘനമോ ഒന്നുമില്ലാത്ത മൂന്ന് വർഷമായി മറ്റ് കേസുകളൊന്നും ഇല്ലാത്ത തന്നെ വെരിഫിക്കേഷന് ശേഷം വിട്ടയക്കാമെന്ന് പറഞ്ഞാണ് പുലർച്ചെ 4 മണിക്ക് പൊലീസ് കൂട്ടിക്കൊണ്ടുവന്നത്. എന്നാൽ ഈ സമയമായിട്ടും വിട്ടയച്ചിട്ടില്ല. എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി ജയിലിലേക്ക് അയക്കാൻ ആകുമോ എന്ന പരിശ്രമത്തിലാണ്. കാണാം എന്നൊരു ഭീഷണയുമുണ്ട് പോസ്റ്റില്‍.
ഒട്ടേറെ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വച്ചാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. അര്‍ജുന്‍ ആയങ്കിക്കൊപ്പം കസ്റ്റഡിയില്‍ ആയവരില്‍ മരട് അനീഷിന്‍റെ കൂട്ടാളികളുമുണ്ട്. ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് മുന്‍യൂണിറ്റ് സെക്രട്ടറി ആയിരുന്നു അര്‍ജുന്‍ ആയങ്കി.
പാർട്ടിക്കു വേണ്ടി വിവിധ കേസുകളിൽ പ്രതിയായിരുന്ന അർജുൻ ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ പുറത്താക്കുകയായിരുന്നു. പിന്നീട് സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിയുകയായിരുന്നു.