ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി അർജുൻ ആയങ്കി രംഗത്ത് എത്തിയിരുന്നു. സ്ലീപ്പർ സെൽ ഫാൻസ് സി.പി.എമ്മിനുണ്ട്. ഭരണത്തിൽ ആയതുകൊണ്ട് സൈലന്‍റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ലെന്നും അർജുൻ മുന്നറിയിപ്പ് നല്‍കി.
ഇപ്പോഴിതാ പ്രശാന്ത് ശിവനെ പ്രതിരോധിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുവമോര്‍ച്ച വനിത നേതാവ് ശ്രുതി പൊയിലൂർ. ജീവനും ജീവിതവും മറന്നു പോരാടാൻ കണ്ണൂരിൽ പ്രശാന്ത് ശിവനും ടീം ഉണ്ടെന്നും ആയങ്കി തരത്തില്‍ പോയി കളിക്കാനുമാണ് വെല്ലുവിളി. യുവമോർച്ച കണ്ണൂർ ടീം എന്ന കുറിപ്പോടെ പ്രശാന്ത് ശിവന്‍റെ ചിത്രം വച്ചാണ് കുറിപ്പ്.
പാലക്കാട് നഗരസഭയില്‍ 53ല്‍ പത്ത് സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ വെല്ലുവിളിയും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പി.എം. ആർഷോയുടെ മറുപടിയും മനോരമ ന്യൂസ് പാലക്കാട് കോട്ട മൈതാനിയിൽ സംഘടിപ്പിച്ച വോട്ടുകവലയിൽ സംഘര്‍ഷത്തിനു വഴിവച്ചിരുന്നു.