സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുജില്ലകളില്‍ മിതമായ മഴ കിട്ടും.
മഴക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഞായറാഴ്ച വരെ സംസഥാനത്ത് മഴ തുടരും. താപനിലയില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.
നാല്‍പ്പതിന് മുകളിലേക്ക് പകല്‍ചൂട് കടന്ന പാലക്കാട് 38.7 ഡിഗ്രി സെല്‍സ്യസിലേക്ക് ചൂട് അല്‍പ്പം കുറഞ്ഞു. 39 ഡിഗ്രി കടന്ന് ചൂടുള്ള കൊല്ലത്ത് 35.5ലേക്ക് ചൂട് കുറഞ്ഞു. അന്തരീക്ഷ ഈര്‍പ്പവും ചൂടും ചേരുമ്പോള്‍ ഇന്നും അസ്വസ്ഥത ഉണ്ടാകുന്ന കാലാവസ്ഥ തുടരും. ഇതുവരെ ഒരു ജില്ലയിലും കടുത്ത ചൂടിനുള്ള മുന്നറിയിപ്പില്ല.
അതേസമയം ഉത്തരേന്ത്യയിൽ കനത്ത ചൂടും ഉഷ്ണതരംഗവും തുടരുന്നു. ഡൽഹിയിൽ ഇന്ന് താപനില 42° സെൽസ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാനിൽ 44°C വരെയും കൂടും. ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ മുന്നറിപ്പുണ്ട്. കിഴക്കൻ, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.