സിനിമ ഷൂട്ടിങ് സെറ്റുകളില്‍ ആഭ്യന്തര സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കി ഫിലിം ചേംബര്‍. എല്ലാ സെറ്റുകളിലും ആഭ്യന്തര സമിതി നിര്‍ബന്ധമായും വേണം. സമിതി അംഗങ്ങള്‍ ആരൊക്കെയാണെന്ന് എല്ലാവരെയും അറിയിക്കണം. ഷൂട്ടിങ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ആഭ്യന്തര സമിതി യോഗം ചേര്‍ന്ന് മിനിടുസ് തയ്യാറാക്കി ഫിലിം ചേംബറിന്‍റെ മോണിട്ടറിങ് സമിതിക്ക് കൈമാറണം. 

 

മിനുട്സ് കൈമാറാത്ത സിനിമകള്‍ക്ക് ഫിലിം സര്‍ട്ടിഫിക്കേഷന് അനുമതി നല്‍കില്ല. സിനിമയുടെ നിര്‍മാതാവ്, സംവിധായകന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എന്നിവര്‍ ആഭ്യന്തര സമിതിയില്‍ പാടില്ലെന്നും ഫിലിം ചേംബര്‍ തീരുമാനമെടുത്തു. മുതിര്‍ന്ന സംവിധായകരായ പി.ടി കുഞ്ഞുമുഹമ്മദും രഞ്ജിത്തും അടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടികള്‍. 

ENGLISH SUMMARY:

Film Chamber has strengthened regulations for cinema shooting sets, making internal committees mandatory. This move ensures better oversight and accountability on film sets.