സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് നിര്‍മാണ മേഖലയിലെ തൊഴിലാളികളാണ്. ചൂട് ഏറ്റവും കൂടിയ പാലക്കാട്, നിര്‍മാണ തൊഴിലാളികള്‍ പുലര്‍ച്ചെ ജോലി തുടങ്ങി നേരത്തെ പണികള്‍ അവസാനിപ്പിക്കുകയാണ്. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ സമയത്തില്‍ ഇനിയും മാറ്റമുണ്ടായിട്ടില്ല.

തുടര്‍ച്ചയായി, 40 ഡിഗ്രി ചൂട് കടന്ന പാലക്കാട് നിര്‍മാണ മേഖല വലിയ പ്രതിസന്ധിയിലാണ്. ചൂടത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി പലയിടത്തും തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തി. രാവിലെ ആറ് മണിക്ക് തുടങ്ങി പത്ത് മണിയോടെ ജോലി നിര്‍ത്തുകയാണ്. പിന്നീട് വൈകിട്ടാണ് നിര്‍മാണ മേഖലയില്‍ ജോലികള്‍ പുനരാരംഭിക്കുന്നത്. വെള്ളവും മറ്റ് തണുത്ത പാനീയങ്ങളും കുടിച്ച് ചൂടിന്‍റെ ആഘാതത്തെ മറികടക്കുകയാണ് ഇവര്‍.

എന്നാല്‍ കൊച്ചി അടക്കമുള്ള ഇടങ്ങളില്‍ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഇപ്പോളും ചൂടിന്‍റെ ആഘാതത്തിലാണ്. കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഇവരുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല തൊഴിലെടുക്കുന്ന സമയക്രമത്തില്‍ മാറ്റം വേണമെന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ആവശ്യം.

ENGLISH SUMMARY:

Kerala is currently experiencing a severe heatwave, with construction workers bearing the brunt of the extreme temperatures. While some areas have adjusted work schedules to provide relief, migrant workers in places like Kochi are still facing significant challenges due to the heat.