kollam-hotel

TOPICS COVERED

കൊല്ലത്ത് ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ ഭൂരിഭാഗം ഹോട്ടലുകളിലും ഊണ് നിര്‍ത്തി. തുടരുന്ന ഹോട്ടലുകളില്‍ വിഭവങ്ങള്‍ പരിമിതപ്പെടുത്തി. ഗ്യാസ് ക്ഷാമം തുടരുന്നെങ്കില്‍ അടയ്ക്കാതെ രക്ഷയില്ലെന്നും ഹോട്ടലുടമകള്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. 

കൊല്ലത്തെ ഹോട്ടലുകളില്‍ ഉച്ചസമയത്ത് ഈ ബോര്‍ഡുകള്‍ സര്‍വ്വ സാധാരണമാണ്. ഗ്യാസ് ക്ഷാമം വന്നതോടെയാണ് മറ്റു വഴികളില്ലാതെ ഹോട്ടലുടമകള്‍ ഊണ് നിര്‍ത്തിയത്. ഊണ് തുടരുന്ന ഹോട്ടലുകള്‍ വിഭവങ്ങളും തീരെ കുറച്ചു. ആവശ്യമുള്ള സിലിണ്ടറിന്‍റെ മൂന്നിലൊന്നു മാത്രമാണ് ഇപ്പോള്‍ കിട്ടുന്നത് . അതും  ഈ പോക്കാണെങ്കില്‍ നല്‍കാനാവില്ലെന്നാണ് ഏജന്‍സികള്‍ അറിയിക്കുന്നത്. വലിയ പ്രതിസന്ധിയാണ് ഹോട്ടല്‍ മേഖല നേരിടുന്നതെന്നു ഉടമകള്‍

നഗര പരിധിയിലെ തന്നെ നിരവധി ഹോട്ടലുകള്‍ പൂട്ടുകയും ചെയ്തു. പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ തൊഴിലാളികളുടെ എണ്ണം പകുതിയായി കുറയ്ക്കുകയും ചെയ്തു വിഷുവിനു  പാഴ്സല്‍ സദ്യ നല്‍കിയിരുന്ന ഹോട്ടലുകളെല്ലാം ഇത്തവണ ഗ്യാസ് ക്ഷാമം കാരണം ഇവ ഉപേക്ഷിച്ചു. പാരിപ്പള്ളി ഐ.ഒ.സി ബോട്ട്ലിങ് പ്ലാന്‍റില്‍ നിന്നാണ് കൊല്ലം, തിരുവനന്തപുരം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്നത്.

ENGLISH SUMMARY:

Kollam gas crisis is severely impacting hotels, forcing many to stop serving meals and limit their menus due to a severe shortage of cooking gas. If the gas shortage continues, hotel owners fear they will have no choice but to close down.