തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ തീ പിടിത്തമുണ്ടായപ്പോള്‍ അണയ്ക്കാന്‍ പോയ അഗ്നിരക്ഷാ സേനയുടെ വാഹനത്തിന് തടസമുണ്ടാക്കിയ കാറുടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കുത്തിയതോട് സ്വദേശി സുജിത്തിനെതിരെയാണ് നടപടി. അഞ്ചു ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ സുജിത്തിന്‍റെ കാര്‍ പിടിച്ചെടുത്തിരുന്നു. തുറവൂര്‍ ആശുപത്രിയില്‍ തീപിടിച്ച സമയത്താണ് വഴിമുടക്കി വാഹനം ഓടിച്ചത്. അഗ്നിരക്ഷ വാഹനത്തിന് മുന്നിലായാണ് കാര്‍ വഴിമാറാതെ സഞ്ചരിച്ചത്.