File photo

പ്രഫഷണല്‍ മര്യാദ ഇല്ലാത്ത മാധ്യമസ്ഥാപനങ്ങളുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. 24 മണിക്കൂര്‍ തെറ്റായ വാര്‍ത്ത നല്‍കിയാലും അത് തിരുത്തുന്നില്ല. അവരുടെ പിറകെ പരമ്പരാഗത മാധ്യമങ്ങള്‍ പോകരുത്. തന്നെ വിമര്‍ശിക്കാം, ഭയമില്ല. വാർത്ത തെറ്റാണെന്ന് അറിഞ്ഞാൽ തിരുത്തുന്ന പത്രാധിപരായിരുന്നു പണ്ട് ഉണ്ടായിരുന്നത്. 

നവമാധ്യമങ്ങളുടെ തരം താണ ശൈലിയിലേയ്ക്ക് മുഖ്യധാര മാധ്യമങ്ങൾ പോകരുത്. ശരിയായ മാധ്യമ പ്രവർത്തനം ഇതാണെന്ന് പുതിയ തലമുറ വിചാരിക്കും 

പൊതുശൗചാലയങ്ങളുടെ ഭിത്തികളിൽ എഴുതുന്നവരെ കാണാനില്ലെന്ന് സംവിധായകൻ രഞ്ജിത് പറഞ്ഞിട്ടുണ്ട്. 

 

അത്തരം എഴുത്തുകാർ നവമാധ്യമങ്ങളിലാണ് ഇപ്പോൾ സജീവമെന്നും തൃശൂർ പ്രസ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം  ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു പത്രാസുണ്ട്. അതില്‍ വീണുപോയാല്‍ തീര്‍ന്നു. അത് പാടില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. 

 

അതേസമയം, കൊച്ചിയില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ പൊലീസ് തടഞ്ഞു. ശ്രീകുമാരന്‍ തമ്പിക്ക് എം.പി മന്‍മഥന്‍ പുരസ്കാരം  സമ്മാനിക്കാനായി കൊച്ചി ബി.ടി.എച്ച് ഹോട്ടലിലെ വേദിയിലേക്ക് മുഖ്യമന്ത്രി എത്തിയപ്പോഴാണ് പൊലീസുകാര്‍ കൈകോര്‍ത്തുനിന്ന് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്.

ENGLISH SUMMARY:

Malayala Manorama Online News is a key focus in discussions about responsible journalism in Kerala. Kerala CM V D Satheesan highlighted concerns regarding unethical media practices and the spread of fake news, urging traditional media to avoid mimicking the low standards of social media.