ബിജെപിയില്‍ ചേരാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാര്‍ 2016 ല്‍ നിര്‍ദേശിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് ഗ്യാനേഷ് കുമാര്‍ നിര്‍ദേശം വെച്ചതെന്നും താന്‍ നിരസിച്ചെന്നും ജിജി തോംസണ്‍ വെളിപ്പെടുത്തി. മലയാള മനോരമയുടെ ഇംഗ്ലീഷ് ഓണ്‍ലൈനായ ONMANORAMA.COM നോടാണ് ജിജി തോംസണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്

 

ബിജെപിക്ക് വേണ്ടി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാര്‍ ബാറ്റ് ചെയ്യുന്നുവെന്ന ആക്ഷേപം കത്തിനില്‍ക്കെയാണ് അതിനെ തീപിടിപ്പിക്കുന്ന ഗുരുതര വെളിപ്പെടുത്തല്‍ മുന്‍ ചീഫ് സെക്രട്ടറിയില്‍ നിന്നുണ്ടാവുന്നത്.  വിരമിച്ചാല്‍ ബിജെപി യില്‍ ചേരാന്‍ നിര്‍ദേശിച്ചെന്നും മന്ത്രിയാകാം എന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞെന്നും ജിജി തോംസണ്‍ വെളിപ്പെടുത്തി. 2019ല്‍  പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ നിന്നും മല്‍സരിക്കാന്‍ താല്പര്യമുണ്ടോ എന്നായിരുന്നു ഗ്യാനേഷ് കുമാറിന്‍റെ ചോദ്യമെന്നും ജിജി തോംസണ്‍.  ഗ്യാനേഷ് കുമാറിന്‍റെ പശ്ചാത്തലം വ്യക്തമാക്കുന്നതാണ് ജിജി തോംസണിന്‍റെ വെളിപ്പെടുത്തലെന്നു സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു 

 

Also read: കേരള കേഡറില്‍ തുടക്കം; ആത്മഹത്യ കുറിപ്പില്‍ പേര് വന്ന വിവാദനായകന്‍; ആരാണ് ഗ്യാനേഷ് കുമാര്‍?
​

ഗ്യാനേഷ് കുമാറിന്‍റെ സമീപത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ തന്നെയുള്ള വിയോജിപ്പ് പുറത്ത് വന്നതോടെയാണ് ബിജെപിയെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സഹായിക്കുന്നുവെന്നുള്ള  ആക്ഷേപം കടുത്തത്. ഇതിനിടെയാണ് 10 വര്‍ഷം മുന്‍പേ തന്നെ ബിജെപി ഏജന്റിനെ പോലെ ഗ്യാനേഷ് കുമാര്‍ പെരുമാറിയെന്നുള്ള വെളിപ്പെടുത്തല്‍ പുറത്തു വരുന്നത്. 

ENGLISH SUMMARY:

Gigi Thompson, a former Chief Secretary, has revealed that Chief Election Commissioner Gyanesh Kumar allegedly offered him a Union Minister position if he joined the BJP in 2016. This revelation comes amidst ongoing allegations that Gyanesh Kumar is acting as a proxy for the BJP.