vande-bhrat-organ

അവയവ മാറ്റിവയ്ക്കലിനായി തിരുവനന്തപുരം സ്വദേശിയുടെ വൃക്ക വന്ദേഭാരതില്‍ കോഴിക്കോട്ടെത്തിച്ചു. കായാട്ടുകോണം സ്വദേശി ജയി ജയകുമാറിന്റെ വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗിക്ക് മാറ്റിവയ്ക്കും. ജയിയുടെ ഹൃദയം ഉൾപ്പെടെ 6 അവയവങ്ങൾ ദാനം ചെയ്തു. 4.05-ന് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിലാണ് വൃക്ക കോഴിക്കോട്ടേക്ക് എത്തിച്ചത്. 

തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനം ചെയ്തത്. കെ-സോട്ടോയുടെ ( Kerala State Organ and Tissue Transplant Organization ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്. അസുഖത്തെ തുടര്‍ന്ന് രണ്ടാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഹൃദയം തിരുവന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മലപ്പുറം സ്വദേശിയായ 15 കാരിക്കാണ് ഈ ഹൃദയം മാറ്റിവച്ചത്. 

സംസ്ഥാന സര്‍ക്കാര്‍ വാടകക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്ററില്‍ മെഡിക്കല്‍ സംഘം ഉച്ചക്ക് 1.45ന് തിരുവനത്തപുരത്ത് നിന്നും ഹൃദയവുമായി പുറപ്പെട്ടത്. 2.40 ന് ഗ്രാന്റ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപ്പാടില്‍ എത്തിച്ചേര്‍ന്ന സംഘം പൊലീസ് സേന ഒരുക്കിയ ഗ്രീന്‍ കോറിഡോറിലുടെ നാല് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തി. ഉടനെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.  5.30ഓടെ ഹൃദയം വീണ്ടും സ്പന്ദിച്ചു തുടങ്ങി. 9 മണിയോടെ ശസ്ത്രിക്രിയ പൂര്‍ത്തിയാക്കി.

ENGLISH SUMMARY:

Organ donation in Kerala sees a remarkable act as a kidney from Thiruvananthapuram was transported to Kozhikode via Vande Bharat express for transplantation. This initiative highlights the state's commitment to saving lives through efficient organ sharing and advanced transport methods.