payyannur-well

TOPICS COVERED

അയല്‍വാസിയു‌ടെ വീട്ടില്‍ മകളുടെ കല്യാണം ക്ഷണിക്കാനെത്തിയ പിതാവ് കിണറ്റില്‍വീണു. കണ്ണൂര്‍ പയ്യാവൂരിൽ ആണ് സംഭവം. മുറ്റത്തെത്തിയ സമയത്ത് കെട്ടിയിട്ടിരുന്ന നായ കുരച്ചു ചാടിയതാണ് അപകട കാരണം. നായയെ കണ്ട് പേടിച്ച് മാറിയപ്പോള്‍ കാല്‍വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. 

കൈവരിയുള്ള കിണറ്റിലാണ് വീണതെന്നാണ് മറ്റൊരു കാര്യം. കോയാടൻ വീട്ടിൽ രാജനാണ് കിണറ്റില്‍വീണ് പരുക്കേറ്റത്. പയ്യാവൂർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും  പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രാജനെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

രാജനെ പുറത്തെത്തിക്കും മുന്‍പ് ആംബുലന്‍സ് വിളിച് സജ്ജമാക്കിയിരുന്നുകിണറ്റില്‍ വീണ ആഘാതത്തില്‍ കിടന്ന രാജനെ കണ്ട വീട്ടുകാര്‍ പരിഭ്രാന്തരായെങ്കിലും നാട്ടുകാര്‍ ആശ്വാസവാക്കുകള്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. 

Father Falls into Well While Inviting Neighbor for marriage in Kannur:

A father fall into a well while inviting his neighbor for his daughter's wedding in Kannur, Payyavur. He was rescued by authorities after a stray dog startled him, causing him to slip and fall into the well with a railing.