thar-accident

TOPICS COVERED

പേരക്കുട്ടിയെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് മുത്തശ്ശിക്ക് ദാരുണാന്ത്യം. യുപി ഫറൂഖാബാദിലാണ് നാടിനെ ഞെട്ടിച്ച സംഭവമരങ്ങേറിയത്. 

വീട്ടുപരിസരത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു പേരക്കുട്ടി. ഇതിനിടെ പാര്‍ക്ക് ചെയ്യാന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു മുത്തശ്ശി. എന്നാല്‍ വാഹനം പാര്‍ക്ക് ചെയ്ത് മുത്തശ്ശി ഗേറ്റ് അടക്കുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. 

ഗേറ്റിനുള്ളിലേക്ക് ചരിവായിരുന്നു. ഈ ചരിവില്‍ കാര്‍ പാര്‍ക്കിങ് ബ്രേക്കില്‍ ഇടാതിരുന്നതാകാം അപകടകാരണമെന്നാണ് നിഗമനം. മുത്തശ്ശിയേയും തള്ളി ഗേറ്റ് തുറന്ന കാര്‍ റോഡിനപ്പുറത്തെ മതിലിനടുത്തേക്ക് നിങ്ങുകയായിരുന്നു. മതിലിനും കാറിനുമിടയില്‍ പെട്ട കാര്‍ വയോധികയെ തല്‍ക്ഷണം ചതച്ചരച്ചു. 

കാറിനു പിന്നാലെ വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇതിനോടകം ഇവര്‍ മരണത്തിന് കിഴടങ്ങിയിരുന്നു. അപകടം പറ്റിയതാണ്, സംഭവത്തില്‍ നിയമനടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് കുടുംബത്തിന്‍റെ തീരുമാനം.

ENGLISH SUMMARY:

Malayala Manorama Online News reports a tragic accident in Farukhabad, Uttar Pradesh, where a grandmother was fatally struck by a car while assisting her grandchild with parking. The vehicle lost control and crushed the elderly woman between the gate and the car.