ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്‍റെ ഓർമ പുതുക്കി ഇന്ന് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നു. തന്‍റെ 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്‍റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്‍റെയും ഓര്‍മദിനം കൂടിയാണ് പെസഹായായി ആചരിക്കുന്നത്.
അന്ത്യത്താഴത്തിന്‍റെ സ്മരണയില്‍ ക്രൈസ്തവര്‍ വീടുകളില്‍ വൈകിട്ട് പെസഹാ അപ്പം മുറിക്കും. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും ഉണ്ടാകും. യേശു ശിഷ്യന്മാരുടെ കാൽ കഴുകി ചുംബിച്ചു വിനയത്തിന്‍റെ മാതൃക നൽകിയതിന്‍റെ ഓർമ പുതുക്കലാണു കാൽകഴുകൽ ശുശ്രൂഷ.
എറണാകുളം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കുന്ന കാല്‍ കഴുകയില്‍ ശുശ്രൂഷയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് ശേഷവും വിവിധ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും കുര്‍ബാനയുമുണ്ടാകും.