വടക്കന്‍ കേരളത്തില്‍ പരക്കെ ശക്തമായ വേനല്‍ മഴയും നാശഷ്ടവും. കൊയിലാണ്ടിയില്‍ മരക്കൊമ്പ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. എല്‍ഐസി ജീവനക്കാരനായ ആദര്‍ശിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നഗരം, നാദാപുരം, കുറ്റ്യാടി, തുടങ്ങിയ ഇടങ്ങളിലും കണ്ണൂര്‍, തലശേരി, തളിപ്പറമ്പ്, ഇരിട്ടി, ആലക്കോട് തുടങ്ങിയ മലയോര മേഖലയിലും ശക്തമായ മഴ ലഭിച്ചു. കൂത്തുപറമ്പ് പരശൂരില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു.
ചിറ്റാരിപ്പറമ്പില്‍ കടയുടെ മേല്‍ക്കൂര പറന്നുപോയി. ചിറ്റാരിപ്പറമ്പിലെ ജിംനേഷ്യത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണ് വന്‍ നാശനഷ്ടം സംഭവിച്ചു. മൂന്ന് വീടുകള്‍ക്ക് മുകളില്‍ തെങ്ങു വീണു. നെടുംപൊയില്‍ ടൗണിന് സമീപം റോഡില്‍ മരം കടപുഴകി ഗതാഗതം സതംഭിച്ചു.
കൊടുംചൂടില്‍ ഉരുകിയൊലിക്കുന്ന സാഹചര്യത്തില്‍ ഏറെ ആശ്വാസമായി വേനല്‍മഴ. 12 ജില്ലകളിൽ കഴിഞ്ഞ ദിവസം യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു . പകൽ താപനില 36 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയര്‍ന്നു .ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം വരുന്ന അഞ്ചു ദിവസം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മിതമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു