തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണം പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ദിവസം തുടങ്ങിയത് ആരാധനാലയങ്ങളുടെ മുറ്റത്തായിരുന്നു.
വലിയ കൂട്ടം വോട്ടര്‍മാരെ ഒറ്റയടിക്ക് കാണാമെന്നതിനു അപ്പുറം എല്ലാവരുടെയും സ്ഥാനാർഥിയാണന്ന് വിശ്വാസി കൂട്ടങ്ങളിൽ ഉറപ്പിക്കൽ കൂടിയുണ്ട് ഈ ആരാധനലയ മുറ്റത്തെ പ്രചാരണ തന്ത്രത്തിന്. യുഡിഎഫ് സ്ഥനാർഥി കെ.ജയന്ത് പാറെപ്പടി സെന്റ് അന്റണീസ് ഫെറോന പള്ളിയിലാണ് ആദ്യം എത്തിയത്.
വിശ്വാസിയായ കമ്മ്യൂണിണിസ്റ്റായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന എൽ.ഡി എഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ വിശ്വാസം വിട്ടൊരു കളിയില്ലെന്ന് പറഞ്ഞാണ് തുടങ്ങിയത് തന്നെ. അമലോഗിരി സെന്റ് തോമസ് പള്ളി മുറ്റത്ത് നിന്നാണ് രവീന്ദ്രൻ പ്രചാരണം തുടങ്ങിയത്.
എൻ.ഡി എ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ പ്രചാരണം തുടങ്ങിയത് അമ്പല മുറ്റത്ത് നിന്നായിരുന്നു. പിന്നീട് വിവിധ പള്ളികളിൽ എത്തി പരമാവധി വോട്ടേര്മാരെ നേരിട്ട് കണ്ടു.