ചാനൽ ചർച്ചകളിലെ കോൺഗ്രസിന്‍റെ തീപ്പൊരി മുഖമാണ് കെ.പി.സി.സി. വക്താവ് രാജു പി. നായർ. കുറുക്കി കൊള്ളുന്ന മറുപടിയും വിഷയം പഠിച്ചുള്ള അവതരണവും രാജു പി നായർക്ക് സൈബറിടത്ത് വലിയ ഫാൻ ബേസാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ സൈബറിടത്ത് രാജു പി നായർ കൊടുത്ത ഒരു മറുപടിയാണ് വൈറൽ.

തന്‍റെ എഫ്ബി പേജിലൂടെയാണ് രാജു പി നായരുടെ മറുപടി. പുതിയ ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചപ്പോൾ ഒരാൾ കമൻ്റായി ഇട്ടു ‘ ബിജെപിയിലേയ്ക്ക് സ്വാഗതം’ എന്ന് ഇതിന് മറുപടി രാജു പി നായർ കൊടുത്തത് ‘അത്രയും ഗതികേട് ഉണ്ടെന്ന് തോന്നുന്ന അന്ന് ഒരു മുഴം കയറിൽ ജീവൻ അവസാനിപ്പിക്കും. ആളെറിഞ്ഞു കമന്റ് ചെയ്യൂ സുഹൃത്തേ’ എന്നാണ് . ആളറിഞ്ഞു കളിക്കടാ ഇത് കോൺഗ്രസിന്‍റെ മുഖമാണെന്നാണ് കമന്റ് പുരം.

ENGLISH SUMMARY:

Raju P Nair is a prominent Congress spokesperson known for his fiery presence in TV debates and sharp, well-researched responses. His recent viral Facebook reply, where he addressed a "welcome to BJP" comment with a strong retort, has garnered significant attention and a large fan base online.