student-candidates

വിദ്യാര്‍ഥി സംഘടന നേതാക്കളില്‍ നിന്ന് ആരെയും സ്ഥാനാര്‍ഥിയാക്കാതെ എല്‍‍ഡിഎഫ്.  കോഴിക്കോട് കെഎസ് യു ജില്ലാ പ്രസിഡന്‍റിനെ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്.  പൊതുതിരഞ്ഞെടുപ്പുകളില്‍ എബിവിപിയില്‍ ആരും മല്‍സരിക്കാത്തതിനാല്‍ ഇത്തവണയും സ്ഥാനാര്‍ഥിപട്ടികയില്‍ പ്രാതിനിധ്യമില്ല. 

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികകള്‍ പൂര്‍ത്തിയാപ്പോള്‍  വിദ്യാര്‍ഥി സംഘടനകള്‍ക്ക് ആകെ നിരാശയാണ്.  എസ്എഫ്ഐ സെക്രട്ടറിയായിരിക്കെയാണ് 2021ല്‍ നിയമസഭയിലേക്ക് സച്ചിന്‍ദേവ് മല്‍സരിച്ച് ജയിച്ചത്. 2016ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മല്‍സരിക്കുമ്പോള്‍ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്‍റ് ആയിരുന്നു ജെയ്ക് സി തോമസ്. എന്നാല്‍ ഇത്തവണ 96 സീറ്റുകളില്‍ സ്വതന്ത്രരെ ഉള്‍പ്പടെ സിപിഎം സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ എസ്എഫ്ഐയില്‍ നിന്നും ആരും പരിഗണിക്കപ്പെട്ടില്ല.   

കെഎസ്​യു സംസ്ഥാന പ്രസിഡന്‍റായിരിക്കെയാണ് 1982 ല്‍ രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് ആദ്യമായി മല്‍സരിച്ചത് ജയിച്ചത് . വി.എം.സുധീരനും, എം.എം ഹസനും പി.സി.വിഷ്ണുനാഥ് മുതല്‍ കെ.എം.അഭിജിത്ത് വരെ കെഎസ്​യു സംസ്ഥാന ഭാരവാഹികളായിരിക്കെ മല്‍സരിച്ചവരാണ്. എന്നാല്‍ ഇത്തവണ കെഎസ്​യു സീറ്റ് നല്‍കിയത് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വി.ടി സൂരജിന് മാത്രം. സിപിഐയുടെ യുവജന സംഘടനയായ എഐഎസ്എഫും ഇത്തവണ വിദ്യാര്‍ഥി സംഘടനാ നേതാക്കളെ അവഗണിച്ചു.   

എബിവിപിയില്‍ നിന്നും ആരും തന്നെ പാര്‍ലമെന്‍ററി തിരഞ്ഞെടുപ്പുകളില്‍ ഇറങ്ങാത്ത രീതി ഇത്തവണയും തുടരുകയാണ്. വിദ്യാര്‍ഥി സംഘനകളെ അവഗണിച്ചപ്പോഴും യുവജന സംഘടന രംഗത്ത് നിന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിനു മട്ടന്നൂരും എഐവൈഎഫ് സംസ്ഥാന  സെക്രട്ടറി  ടി.ടി.ജിസ്മോന് ഹരിപ്പാടും സീറ്റ് കിട്ടി. സിപിഐക്ക് വേണ്ടി അടൂരില്‍ മല്‍സരിക്കുന്ന പ്രിജി കണ്ണനും എഐവൈഎഫ്സ സംസ്ഥാന ഭാരവാഹികളാണ് 

ENGLISH SUMMARY:

Omission of student organization leaders from the LDF and UDF candidate lists in the Kerala Assembly Elections. This decision has led to widespread disappointment among student wings, with only a few exceptions in specific districts and youth organizations.