പ്രതികാരം എന്ന വാക്ക് അപ്പയുടെ നിഘണ്ടുവിൽ ഇല്ലായിരുന്നുവെന്നും കല്ലെറിഞ്ഞവനോട് പോലും ക്ഷമിച്ച പാരമ്പര്യമാണ് ഉമ്മൻ ചാണ്ടിക്കുള്ളതെന്നും മകൾ മരിയ ഉമ്മൻ. സോളാർ വിവാദത്തിലെ പ്രതിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ മന്ത്രി കെ ബി ഗണേഷ് കുമാർ ആണെന്ന് ആരോപണം നിലനിൽക്കെയാണ് പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് ഉമ്മൻചാണ്ടിയുടെ മകൾ മരിയാ ഉമ്മൻ എത്തിയത് . ഇന്ന് രാവിലെ മണ്ഡലത്തിലെത്തിയ മരിയ വീട് വീടാന്തരം കയറിയിറങ്ങിയാണ് ഗണേഷിനെതിരെ വോട്ട് ചോദിച്ചത്. പത്തനാപുരത്ത് ഇത്തവണ കാറ്റുമാറി വീശുമെന്ന് മരിയ ഉമ്മൻ മനോരമ ന്യൂസിനോട് പറഞ്ഞുപറഞ്ഞു . 

ENGLISH SUMMARY:

Malayala Manorama Online News reports that Maria Oommen stated that revenge was not in her father Oommen Chandy's dictionary, highlighting a tradition of forgiveness even towards those who wronged him. She campaigned for UDF in Pathanapuram amidst allegations against Minister K.B. Ganesh Kumar.