ആകാശ് തില്ലങ്കേരിയെ കേരളത്തിലെ മികച്ച തിരക്കഥാകൃത്താക്കി മാറ്റി പി.എസ്.സി. പി.എസ്.സി പ്രസിദ്ധീകരിക്കുന്ന വാര്‍ത്താപത്രമായ സമകാലികത്തിലാണ് വന്‍ അബദ്ധം കടന്ന് കൂടിയത്. തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കരിയുടെ ചിത്രം വയ്ക്കേണ്ടയിടത്താണ് ആകാശ് തില്ലങ്കരിയുടെ ചിത്രം ഉള്‍പ്പെടുത്തിയത്. 

 

2025ലെ ഫിലിംക്രിട്ടിക്സ് അവാര്‍ഡ് ജേതാക്കളേക്കുറിച്ചുള്ള ഭാഗത്താണ് അബദ്ധം. മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അനശ്വര രാജനും ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പമാണ് ആകാശ് തില്ലങ്കരിയുടെ ചിത്രം. കണ്ണൂരിലെ സി.പി.ഐ പ്രവര്‍ത്തകനും സ്വര്‍ണക്കടത്ത് ഉള്‍പ്പടെ പല കേസുകളിലെ ആരോപണവിധേയനുമാണ് ആകാശ് തില്ലങ്കരി.

 

പുതിയ ബുള്ളറ്റിനുകൾ ജൂൺ 1, 15 തീയതികളിൽ പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോയിലെ പിശകുകൾക്ക് പി.എസ്.സി. തിരുത്ത് വരുത്തിയിട്ടില്ല. ഉദ്യോഗാർത്ഥികൾ പി.എസ്.സി. പരീക്ഷകൾക്ക് പരിശീലനം നേടാനായി ഉപയോഗിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമാണ് പി.എസ്.സി. ബുള്ളറ്റിൻ.

ENGLISH SUMMARY:

A major error in the Kerala PSC's official current affairs bulletin has drawn attention after Akash Thillankeri's photograph was mistakenly published in place of award-winning screenwriter Rajesh Thillankeri. The mistake appeared in a section highlighting the 2025 Film Critics Awards and remains uncorrected despite subsequent bulletin editions. The PSC bulletin is widely used by aspirants preparing for competitive examinations in Kerala.