വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായത് കഠിനാധ്വാനം കൊണ്ടെന്ന് നടന്‍ ആര്യ. വിജയ്‍യുടെ ധൈര്യം സമ്മതിക്കണം. ഫാന്‍സുകാര്‍ വോട്ടുചെയ്തെന്നും ഭാഗ്യം തുണച്ചെന്നുമൊക്കെ പറയുന്നവരുണ്ട്. എന്നാല്‍ വിജയ്‍യുടെ ആസൂത്രണവും സമര്‍പണവുമാണ് ലക്ഷ്യത്തിലെത്തിയത്. സിനിമവിട്ട് രാഷ്ട്രീയത്തിലെത്തിയ ധൈര്യവും ആത്മവിശ്വാസവും പ്രധാനമാണ്. ഒരുമാസം കൊണ്ട് സര്‍ക്കാരിനെ വിലയിരുത്താറായിട്ടില്ലെന്നും ആര്യ മനോരമ ന്യൂസിനോട് പറഞ്ഞു.