യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ പി.എം ശ്രീ കരാർ അറബിക്കടലിൽ തള്ളുമെന്ന മുൻ പരാമർശത്തിൽ നിന്നും മലക്കം മറിഞ്ഞ് മന്ത്രി കെ.എം.ഷാജി. നേരത്തെ പറഞ്ഞ കാര്യങ്ങൾ ചർച്ചയാക്കേണ്ടതില്ലെന്നും ഒരു മാസം കൊണ്ട് എടുക്കാൻ കഴിയുന്ന തീരുമാനമല്ലെന്നും ഷാജി പറഞ്ഞു. പി. എം ശ്രീ പദ്ധതി ഉപാധികളോടെ നടപ്പാക്കാനാണ് യു ഡി എഫ് തീരുമാനമെന്ന് മന്ത്രി കെ.മുരളീധരനും വ്യക്തമാക്കി.

 

പ്രതിപക്ഷത്തിരുന്നപ്പോൾ അണികളെ ആവേശത്തിലാക്കി കരാര്‍ അറബിക്കടലിൽ എറിയുമെന്നാണ് ഷാജി പ്രസംഗിച്ചത്.  പ്രതിപക്ഷത്ത് നിന്നും ഭരണപക്ഷത്തേക്ക് മാറി മന്ത്രിപദത്തിൽ എത്തിയതോടെ അന്നത്തെ നിലപാടല്ല ഇപ്പോഴുള്ളതെന്നും വാക്കുകൾ അടർത്തി എടുത്ത് ചർച്ച ചെയ്യേണ്ടതില്ലെന്നും ഷാജി. എൽ.ഡിഎഫ് സർക്കാർ ഒപ്പിട്ട കരാർ പാലിക്കാൻ യു.ഡി.എഫ് ബാധ്യസ്ഥരാണെന്നും ഉപാധികളോടെ നടപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി കെ.മുരളീധരൻ.

 

പി.എം ശ്രീ കരാർ ഒപ്പിട്ടതിലൂടെ എൽ.ഡിഎഫ് സർക്കാർ നൽകിയ കുരുക്ക് യു.ഡി എഫിന് വേഗത്തിൽ അഴിക്കാനാവില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ വാചകം പോലെ. എൽ.ഡി.എഫ് സർക്കാരിന് തുടരാനായില്ല പക്ഷേ പി.എം ശ്രീ പദ്ധതി തുടരും.

 

അതേസമയം, പി.എം.ശ്രീ പദ്ധതി പിണറായി സര്‍ക്കാര്‍ സജീവമായി പരിഗണിച്ചു തുടങ്ങിയത് 2023 ല്‍. 2024 ല്‍പദ്ധതി നടപ്പാക്കന്‍ സംസ്ഥാനം തയാറാണെന്നും അതിനായി സമിതി രൂപീകരിച്ചെന്നും വിദ്യാഭ്യാസ വകുപ്പ് രേഖാമൂലം കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചു. രേഖകള്‍മനോരമ ന്യൂസിന് ലഭിച്ചു.

 

ദേശീയ വിദ്യാഭ്യാസ നയത്തെ ദേശീയതലത്തില്‍ എതിര്‍ക്കുമ്പോഴും പിഎം.ശ്രീ ഉപാധികളില്ലാതെ അംഗീകരിക്കാനാണ് പിണറായി സര്‍ക്കാര്‍ തയാറായത്. 2023 ല്‍ തന്നെ പിഎം.ശ്രീസംബന്ധിച്ച ഫയലുകള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ സജീവ പരിഗണനയില്‍ വന്നു. ഫയല്‍നക്കവും വേഗത്തിലായി. 2024  മാര്‍ച്ചില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചു. പി.എം.ശ്രീ നടപ്പാക്കാന്‍ സംസ്ഥാനം തയാറാണെന്നും അതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കീഴില്‍ സമിതി രൂപീകരിച്ചെന്നും കത്ത് പറയുന്നു. 24–25 അധ്യന വര്‍ഷത്തില്‍ തന്നെ പി.എം ശ്രീ സ്കൂളുകള്‍കേരളത്തില്‍സ്ഥാപിക്കാമെന്നാണ്  സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.

 

ഇക്കാര്യമെല്ലാം പറയുന്നതിനൊപ്പം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച ആകെ ഫണ്ടിന്‍റെ 37.5 ശതമാനം ഉടന്‍നല്‍കണമെന്നുകൂടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തു പറയുന്നുണ്ട്.  കത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തെയോ കേന്ദ്രം അടിച്ചേല്‍പ്പിക്കാന്‍ തയാറെടുക്കുന്ന കരിക്കുലത്തെയോ കുറിച്ചുള്ള ഒരുപരാമര്‍ശവും ഇല്ല. കേരളം ഒരു നിബന്ധനയും മുന്നോട്ട് വെച്ചിട്ടുമില്ല. ഇതിന് തുടര്‍ച്ചയായാണ് 2025 ഒക്ടോബര്‍ 16 ന് കേരള സര്‍ക്കാരും കേന്ദ്രവും തമ്മില്‍ പി.എം.ശ്രീകരാര്‍ ഒപ്പിടുന്നത്. ഈ കരാറില്‍ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലാകെ നടപ്പാക്കുമെന്ന് പറയുന്നുമുണ്ട്. 

ENGLISH SUMMARY:

The UDF government has indicated that it will move forward with the PM SHRI scheme under certain conditions, marking a shift from earlier opposition to the agreement. Minister K.M. Shaji said previous remarks about scrapping the deal should not be revisited, while Minister K. Muraleedharan emphasized that the government is bound to honor agreements signed by the previous LDF administration. The development highlights a significant policy shift after the change in government.