പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നത് സന്തോഷമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ജി. സുധാകരന്‍. അദ്ദേഹത്തെ താനെന്തിന് ചീത്ത പറയണം. ചോദ്യത്തിനുള്ള ഉത്തരം മാത്രമാണ് പറഞ്ഞത്. മൂന്നാം ഊഴം ജനം തള്ളിക്കളയും. ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദിനെതിരെ പ്രചാരണം നടത്തും. അയാളെന്നെ കമ്യൂണിസം പഠിപ്പിക്കുന്നോ?. അയാള്‍ ആരാണ് എന്നെ കമ്യൂണിസം പഠിപ്പിക്കാന്‍. അയാള്‍ എനിക്കെതിരെ മോശമായി സംസാരിച്ചു.
Also Read: ‘ഇവിടെ ഒരു ഹിന്ദു എംഎൽഎയില്ല, ഇത് ഗുരുവായൂരപ്പന്‍റെ മണ്ണ്’; വിവാദ പരാമര്‍ശവുമായി ബി.ഗോപാലകൃഷ്‌ണൻ
എനിക്കെതിരെ പ്രവർത്തിക്കുന്നവർക്ക് നാണവും മാനവും ഉണ്ടോ?. കമ്മ്യൂണിസ്റ്റു തീസിസുകൾ വായിച്ചിട്ടുണ്ടോ ഇവരൊക്കെ. പാർലമെൻററി വ്യാമോഹം ഇല്ലാത്തവരാണോ വീണ്ടും മത്സരിക്കുന്നത്.
ആറാമത്തെ തവണ തുടർച്ചയായി മത്സരിക്കുന്ന ആരിഫിന് പാർലമെൻന്ററി വ്യമോഹം ഇല്ലേ. ആലുവയിൽ പോയാണ് മത്സരിക്കുന്നത്. തനിക്ക് പാർലമെൻററി വ്യാമോഹം എന്ന് പറയുന്നവർ കണ്ണടച്ച് ഇരിക്കുകയാണോ. കുന്തവും കുടചക്രവും എന്ന് പറയുന്ന പോലെയല്ല ഞാൻ കാര്യങ്ങൾ പറയുന്നത്. താൻജനകീയ സ്വതന്ത്ര സ്ഥാനാർഥിയായിരിക്കും. യുഡിഎഫ് - കോൺഗ്രസ് പിന്തുണയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കും. ഇന്നലെ കോൺഗ്രസ് പ്രവർത്തകർ വന്നിരുന്നു. അവർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ജി. സുധാകരന്‍ വ്യക്തമാക്കി.
സിപിഎമ്മിന്റെ അവിഭാജ്യഘടകമായി സംസ്ഥാന രാഷ്ട്രീയത്തിലും പാർട്ടിയുടെ ആഭ്യന്തരരാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന നേതാവായ ജി. സുധാകരന്‍ അടുത്ത കാലത്താണ് പാര്‍ട്ടി വിട്ടത്.
തിരഞ്ഞെടുപ്പിൽ നിലയുറപ്പിച്ച് പാർട്ടിക്കെതിരെ പൊരുതാനുറച്ചാണ് സുധാകരന്റെ നീക്കം. തിരിച്ചുവരാനുള്ള യുഡിഎഫിന്റെ ശ്രമങ്ങൾക്ക് ഊർജമേകുന്നതാണ് ജി. സുധാകരന്റെ നിലപാട്.