വനിതാദിനത്തിൽ വനിതാസംരംഭകർക്കായി പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിച്ച് ബിഎൻഐ കൊച്ചി. ബിഎൻഐയുടെ വിവിധ ചാപ്റ്ററുകളിലെ വനിതാസംരംഭകർ പങ്കെടുത്തു. യോഗ, സുംബ, കളരിപ്പയറ്റ്, നൃത്തം എന്നിവ ഉൾപ്പെട്ട ആരോഗ്യകരവും ഉത്സാഹജനകവുമായ പരിപാടികൾ, പ്രധാന ആകർഷണമായി. കൊറിയോഗ്രാഫർ സുനിത റാവു, യോഗ പരിശീലകയായ അശ്വതി വി. നായർ, പേഴ്സണൽ ട്രെയിനർ സിന്‍ അഷ്ന, കളരിപ്പയറ്റ് പരിശീലക നീതു ഷാൻ എന്നിവർ നേതൃത്വം നൽകി. ബിഎൻഐ കൊച്ചിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ കുമാർ ജി മുഖ്യാതിഥിയായി.