കൊച്ചിയില്‍ പൂര്‍വ സിറ്റിസ്പയര്‍ അവതരിപ്പിച്ച് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരായ പുറവങ്കര ലിമിറ്റഡ്. ഇടപ്പള്ളിയില്‍ 18 ഏക്കറോളം വിസ്തൃതിയിലുള്ള സംയോജിത ടൗണ്‍ഷിപ്പ് പദ്ധതിയായ പൂര്‍വ സിറ്റിയുടെ ഭാഗമാണിത്. ആകെ വികസന മൂല്യം 2,000 കോടി രൂപയാണെന്ന് കമ്പനി അറിയിച്ചു. 33 നിലകള്‍ വരെയുള്ള ആറ് ടവറുകളിലായി 1,056 പ്രീമിയം 2, 3 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളാണ് പദ്ധതിയിലുള്ളത്. പദ്ധതിയുടെ 50 ശതമാനത്തിലധികം സ്ഥലവും തുറസ്സായ ഇടങ്ങളായാണ് ഒരുക്കുന്നത്.