സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടുള്ള സന്ദേശമയക്കാൻ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഒരു കോടിയോളം പേരുടെ വ്യക്തിവിവര ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത് കരാർ ജീവനക്കാരന്റെ മെയിലിൽ. ഐടി മിഷനിലെ കരാർ ജീവനക്കാരന്റെ ഇമെയിൽ വിലാസത്തിലേക്ക് ഡേറ്റ അയയ്ക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി  പ്രവർത്തിക്കുന്ന ഐടി സെക്രട്ടറി കൂടിയായ ഐഎഫ്എസ് ഉദ്യോഗസ്ഥൻ ശ്രീറാം സാംബശിവറാവു നൽകിയ നിർദേശം. നിതിൻ വി.ചന്ദ്രൻ എന്ന കരാർ ജീവനക്കാരന്റേതാണ് ഇ മെയിൽ വിലാസം എന്ന് വ്യക്തമായി. Also Read: കെ–സ്മാര്‍ട്ടില്‍ ചോര്‍ന്നത് ഒരുകോടിപ്പേരുടെ വിവരം? മുഖ്യമന്ത്രിയും പ്രതിയെന്ന് വി.ഡി.സതീശന്‍ 


nithinv.ksitm@kerala.gov.in എന്ന വിലാസത്തിലേക്ക് ഡേറ്റ കൈമാറാനാണ് ഒഎസ്ഡി രേഖാമൂലം ആവശ്യപ്പെട്ടത്. നിതിൻ വി.ചന്ദ്രൻ എന്ന കരാർ ജീവനക്കാരന്റേതാണ് ഈ ഇ മെയിൽ വിലാസം എന്ന് വ്യക്തമായി. ഐടി മിഷനിലേക്കാണു നിയമിച്ചതെങ്കിലും നിതിൻ ഇപ്പോൾ ജോലി ചെയ്യുന്നത് ശ്രീറാം സാംബശിവ റാവുവിന്റെ ഓഫിസിലാണ്.

ഫലത്തിൽ പബ്ലിക് റിലേഷൻസ് വകുപ്പിനും ഐടി മിഷനും കൈമാറാൻ നിർദേശിച്ച ഡേറ്റ എത്തിയത് ഒഎസ്ഡിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്റെ പക്കലാണ്. 62 ലക്ഷം ക്ഷേമ പെൻഷൻകാർക്ക് പ്രചാരണ സന്ദേശം പോയതും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള സന്ദേശം എന്ന തലക്കെട്ടോടെയാണ്.

ENGLISH SUMMARY:

The Chief Minister’s Office received personal data of nearly one crore individuals from various government departments—intended for the government’s election-related messaging—through the email of a contract employee. The instruction to send the data to the email address of a contract employee of the IT Mission was issued by Sriram Sambasiva Rao, who serves as the IT Secretary and Officer on Special Duty (OSD) in the Chief Minister’s Office.