പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ചോര്‍ത്തിയത് ഒരുകോടിയിലധികം പേരുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡേറ്റ. കെ – സ്മാര്‍ട്ടില്‍ വിവിധ സേവനങ്ങള്‍ക്കായി റജിസ്റ്റര്‍ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ കൈമാറാനാണ് മുഖ്യമന്ത്രിയുടെ ഒാഫീസ് നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഒ.എസ്.ഡി എഴുതിയ കത്തു പുറത്തു വന്നതോടെ ഡേറ്റാ ചോര്‍ച്ചയുടെ വ്യാപ്തി പതിന്‍മടങ്ങ് വര്‍ധിച്ചു.
പൊതുജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ സേവനങ്ങള്‍ ലഭിക്കുന്നതിനും വിവിധ അപേക്ഷകള്‍നല്‍കുന്നതിനുമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് കെ സ്മാര്‍ട്ട്. ഇതില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ വരുടെയും വിവരങ്ങള്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന് കൈമാറാനാണ് മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഒാഫീസര്‍ ഒാണ്‍ സ്പെഷല്‍ഡ്യൂട്ടി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നിര്‍ദേശം നല്‍കിയത്. കുറഞ്ഞത് ഒരു കോടിയോളം പേരുടെ വിവരങ്ങളാണ് കെ–സ്മാര്‍ട്ടില്‍ ലഭ്യമായിട്ടുള്ളത്. ഇവരുടെ ഫോണ്‍ നമ്പര്‍, പേര്, വയസ്, താമസസ്ഥലം എന്നിവയെല്ലാം കൈമാറാനാണ് നിര്‍ദേശം. Also Read: ഡേറ്റ ചോര്‍ച്ച: ജീവനക്കാരുടെ വിവരം തേടിയത് മുഖ്യമന്ത്രിയുടെ ഓഫിസ്; കത്ത് പുറത്തുവിട്ട് ചെന്നിത്തല
സര്‍ക്കാര്‍ അറിയിപ്പുകളുടെ രൂപത്തിലുള്ള പ്രചരണ മെസേജുകള്‍ ജനങ്ങളിലേക്ക് സര്‍ക്കാര്‍ ചെലവില്‍തന്നെ എത്തിക്കുകയാണ് ലക്ഷ്യം എന്നും വ്ക്തമാണ്. ഐടി നിയമങ്ങളുടെയും സ്വകാര്യതയുടെയും ലംഘനമാണ് ഇതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കെ.സ്മാര്‍ട്ടിലൂടെ 936 സേവനങ്ങളാണ് നല്‍കുന്നത്. സംസഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതു ലഭ്യവുമാണ്.
വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നത് മുതല്‍ ജനന–മരണ സര്‍ട്ടിഫിക്കറ്റ് വരെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും ഫയല്‍നീക്കം അറിയുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും കെ സ്മാര്‍ട്ട് ഉപയോഗിക്കാം. നികുതി അടക്കുന്നതും കെ സ്മാര്‍ട്ടുവഴിയാക്കാം. ഈ സേവനങ്ങള്‍തേടിയിട്ടുള്ള ലക്ഷക്കണക്കിന് പേരുടെ വിവരങ്ങളടങ്ങുന്ന വമ്പന്‍ഡേറ്റാ ബേസാണ് സര്‍ക്കാരിന് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൈവശം കിട്ടിയിരിക്കുന്നത്.