കണ്ണൂര്‍ കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫിസിന് തീയിട്ടു. പാറാല്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫിസിന് തീയിട്ടത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സിപിഎമ്മാണ് കത്തിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

അതേ സമയം മന്ത്രി വീണാ ജോര്‍ജിനെതിരായ കണ്ണൂരിലെ ആക്രമണം രാഷ്ട്രീയ ആയുധമാക്കി ഉയര്‍ത്തിയുള്ള സിപിഎമ്മിന്‍റെ പ്രതിഷേധ പരിപാടികള്‍ ഇന്നും തുടരും. ജില്ലയിലും, നിയോജകമണ്ഡലം അടിസ്ഥാനത്തിലും സിപിഎമ്മും, ഡിവൈഎഫ്ഐയും മാര്‍ച്ച് നടത്തി പ്രതിഷേധിക്കും. 

ആരോഗ്യമേഖലയിലെ വീഴ്ചകള്‍ മറയ്ക്കാന്‍ ബോധപൂര്‍വം സിപിഎം നിര്‍ദേശപ്രകാരം മന്ത്രി കളിച്ച നാടകമെന്നാണ് കോണ്‍ഗ്രസ് ആരോപണം. പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെയുള്ള ആക്രമണവും പുതുയുഗയാത്രയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതും കലാപം സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിന്‍റെ ഭാഗമെന്നാണ് ആക്ഷേപം. ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചയും ധര്‍ണയും സംഘടിപ്പിക്കും. ആക്രമണമെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമങ്ങളെ കരുതലോടെ നേരിടണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനും നല്‍കിയിരിക്കുന്ന നിര്‍ദേശം. 

ENGLISH SUMMARY:

Kannur Congress office fire is a significant event in Kerala's political landscape. The incident, involving the alleged arson of a Congress office in Parall, Kannur, has intensified the ongoing political tensions between the CPIM and Congress parties.