idukki-hospital

TOPICS COVERED

ഇടുക്കി ജില്ല ആശുപത്രയിൽ മേൽക്കൂര പൊളിഞ്ഞ കെട്ടിടം ഭീഷണിയാകുന്നു. കെട്ടിടം അൺ ഫിറ്റാണെന്ന് ജില്ല പഞ്ചായത്ത് സാക്ഷ്യപെടുത്താത്തിനാൽ പൊളിച്ച് നീക്കാൻ കഴിയുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. തൊടുപുഴ പൊലീസിന്റെ എയ്ഡ്പോസ്റ്റ് പ്രവർത്തിക്കുന്നതും അപകടാവസ്ഥയിലായ കെട്ടിടത്തിലാണ്.

70 വർഷം പഴക്കമുള്ള കെട്ടിടം ഉപയോഗ ശുന്യമായിട്ട് ഒരു വർഷം പിന്നിട്ടു. എട്ട് മാസം മുമ്പ് കെട്ടിടം പരിശോധിച്ച് അൺ ഫിറ്റ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപെട്ടുവെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. നിലവിൽ കെട്ടത്തിലേയ്ക്ക് ആരും പ്രവേശിക്കാതിരിക്കാൻ കയർ കെട്ടിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിർപ്പില്ലാത്തിനാലാണ് ഒരു ഭാഗം ഉപയോഗിക്കാൻ അനുമതി നൽകിയതെന്നാണ് വിശദീകരണം. എന്നാൽ കെട്ടിടം പൊളിക്കാത്തത് ആശുപത്രി അധികൃതരുടെ വീഴ്ച ആണെന്നാണ് ആരോപണം 

കെട്ടടത്തിന് സമീപത്താണ് ആശുപത്രിയിൽ എത്തുന്നവർ ഇരു ചക്രവാഹനങ്ങൾ സൂക്ഷിക്കുന്നത്. എത്രയും പെട്ടെന്ന് കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആശുപത്രിയിലെത്തുന്നവരുടെ ആവശ്യം.

ENGLISH SUMMARY:

The Idukki hospital building is a significant threat due to its dilapidated condition. Due to the lack of an unfit certificate from the district panchayat, the building cannot be demolished, according to the hospital superintendent, while the police aid post also operates from the same hazardous structure.