Untitled design - 1

File photo

TOPICS COVERED

ജനറൽ, ജില്ലാ ആശുപത്രികളെ ശക്തിപ്പെടുത്തുന്നതിനായി ഇരുപത്തിനാല് മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയാണ് പ്രധാന ലക്ഷ്യം. സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളിലാണ് മുഴുവൻ സമയ സേവനം ഉറപ്പാക്കുന്നത്. ഓഫീസ് സമയത്തിനുശേഷമുള്ള സ്പെഷ്യലിസ്റ്റ് സേവനമില്ലായ്മ മൂലം രോഗികൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ ക്രമീകരണം. പദ്ധതി ആറുമാസത്തിനുള്ളിൽ പൂർണ്ണമായി നടപ്പാക്കും. എ ഡി എച്ച് എസ് ഡോക്ടർ കെ. ശ്രീനുവിനെ പദ്ധതിയുടെ സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തി

ENGLISH SUMMARY:

Kerala government is enhancing general and district hospitals with 24-hour specialist services to prevent unnecessary referrals to medical colleges and improve patient care. This initiative aims to ensure continuous specialist availability across key departments, alleviating patient difficulties experienced after office hours.