രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിമാനം നിര്‍മിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു.
രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിമാനം നിര്‍മിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. വിദേശത്ത് നിന്നും ഘടകങ്ങള്‍ കൊണ്ട് വന്ന് ഇന്ത്യയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന തരത്തിലാണ് ഇതിന്‍റെ ക്രമീകരണം. സൈനിക വിമാനങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ പൂര്‍ണോതില്‍ വികസിപ്പിച്ചിരുന്നു. ഇതിന് പുറമെ 17,000 വിമാനങ്ങള്‍ പുതിയതായി വാങ്ങും. അത്രയും വിമാനങ്ങള്‍ വരുമ്പോള്‍ അത്ര തന്നെ പൈലറ്റുമാരെയും മറ്റ് ജീവനക്കാരെയും ആവശ്യമായി വരും.
30,000 പൈലറ്റുമാരെ രാജ്യത്തിന് ആവശ്യമായി വരും. വലിയ തൊഴിലവസരമാണ് തുറക്കുന്നത്. രാജ്യത്ത് വിമാനത്താവളം നിര്‍മിക്കുന്നത് ബുദ്ധിമുട്ടല്ലെന്നും പക്ഷേ കണക്ടിവിറ്റിയാണ് പ്രശ്നമെന്നും അദ്ദേഹം വിശദീകരിച്ചു. കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാകണം. കൂടുതല്‍ മല്‍സരം ഉണ്ടാകണം. കേരളത്തില്‍ സാമ്പത്തിക ശേഷിയുള്ളവരുണ്ടെന്നും കേരള മോഡല്‍ വ്യോമയാന മേഖലയിലും ഉണ്ടാകണമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 250 സിവില്‍ ഹെലികോപ്റ്ററുകള്‍ രാജ്യത്തുണ്ട്. 200 ഹെലിപാഡുകള്‍ ഉടന്‍ നിര്‍മിക്കുമെന്നും 28840 കോടി അടുത്ത 10 വർഷത്തിനിടെ വിമാനത്താവളങ്ങളുടെ നവീകരണത്തിനായി ചെലവഴിക്കും. ഭാവി മുന്നിൽ കണ്ടാണ് വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യം കേന്ദ്രം വർധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Union Civil Aviation Minister K. Ram Mohan Naidu said India is planning to manufacture aircraft under the Make in India initiative by 2028. He highlighted the expected demand for 17,000 new aircraft and around 30,000 pilots, which could create major employment opportunities. Naidu also called for greater competition and better connectivity in aviation and said the Kerala Model should be extended to the aviation sector. The Centre plans to build 200 helipads and spend ₹28,840 crore on airport modernisation over the next decade.