വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത്  ഇന്നലെ കനത്ത മഴ. കഴിഞ്ഞ കുറേ ദിവസങ്ങളായി രാത്രികാലത്ത് ഉൾപ്പെടെ ചൂട് അനുഭവപ്പെടുന്നതിനിടയിലാണ് മഴ എത്തിയത്. മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

 

ഇന്ന് മൂന്നു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പുത്. മറ്റു ജില്ലകളിൽ ഇടത്തരം മഴലഭിക്കും.  ഇടിമിന്നൽ ജാഗ്രതാ നിർദേശം നിലവിലുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.

 

ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. ഫെബ്രുവരി 25 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തെക്കൻ കേരളത്തിൽ മഴ ശക്തമാകാനാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

ENGLISH SUMMARY: