തിരുവനന്തപുരം കാട്ടാക്കട വീരണകാവില്‍ നിന്നും കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. വീരണകാവ് സ്വദേശി ശങ്കര്‍, ഭാര്യ ആതിര, മകള്‍ ധ്വനി എന്നിവരെയാണ് എറണാകുളത്ത് നിന്നും കണ്ടെത്തിയത്. ചൊവ്വാഴ്ച മുതലാണ് മൂവരെയും കാണാതായത്. കാട്ടാക്കട പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കുടുംബം സുരക്ഷിതരാണെന്ന വിവരം ലഭിച്ചത്. മാധ്യമവാർത്തകൾ കണ്ട് ആതിര ഫോണിൽ വിളിച്ചെന്നാണ് അമ്മ പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്നാണ് ശങ്കറിന്‍റെയും ആതിരയുടെയും ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരുന്ന മൊഴി.  

ENGLISH SUMMARY:

Kattakkada missing family found safely in Ernakulam after being untraceable since Tuesday due to severe financial crisis. Relatives received a phone call from Athira after media reports surfaced about the police investigation.