തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വാന്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് എട്ടു മരണം. നാമക്കലിൽ ചടങ്ങിൽ പങ്കെടുത്ത ശേഷം തഞ്ചാവൂരിലേക്ക് മടങ്ങുന്നതിനിടെ വൈകിട്ടാണ് അപകടം. 10 അംഗ സംഘം സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്. 2 പേർക്ക് ഗുരുതര പരുക്ക്. അഞ്ച് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരിൽ തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപ്പള്ളി മഹാരാജപുരം സ്വദേശിയായ എ. ശക്തിവേൽ (45) ഉൾപ്പെടുന്നു.
സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേർക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനും ആശുപത്രി അധികൃതർക്കും മുഖ്യമന്ത്രി നിർദേശം നൽകി. പരുക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കണമെന്നും അദ്ദേഹം നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് എക്സിലൂടെ അറിയിച്ചു