ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്ന് സംശയിക്കുന്ന എട്ടുപേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ ആറുപേര്‍ ബംഗ്ലദേശ് പൗരന്‍മാരാണ്. ഇവര്‍ക്ക് ലഷ്കര്‍ ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഭീകരബന്ധം സംശയിക്കുന്ന എട്ടുപേരെ തമിഴ്നാട്ടില്‍നിന്നും ബംഗാളില്‍നിന്നുമാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ രണ്ടുപേര്‍ ഡല്‍ഹിയിലും കൊല്‍ക്കത്തയിലും രാജ്യവിരുദ്ധ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. 

 

ബംഗ്ലദേശ് കേന്ദ്രീകരിച്ചുള്ള ലഷ്കര്‍ ഭീകരസംഘാംഗങ്ങളാണ് ഇവരെ നയിച്ചിരുന്നത്. തമിഴ്നാട് തിരുപ്പൂരിലെ ഒരു വസ്ത്ര നിര്‍മാണ ശാലയില്‍ ജോലി ചെയ്യുകയായിരുന്നു അറസ്റ്റിലായ ആറുപേര്‍. വ്യാജ ആധാര്‍ കാര്‍ഡുകള്‍, മൊബൈല്‍ഫോണുകള്‍, സിംകാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും ഇവര്‍ക്ക് ബന്ധം സംശയിക്കുന്നു.

 

ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയിലും മറ്റ് നഗരങ്ങളിലും ആക്രമണ ഭീഷണിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തത്. ചരിത്രസ്മാരകമായ ചെങ്കോട്ട, തൊട്ടടുത്തുള്ള ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റിലെ ഒരു ക്ഷേത്രം. ഇതടക്കം രാജ്യത്തെ വിവിധ ആരാധന കേന്ദ്രങ്ങളെ ഭീകരര്‍ ലക്ഷ്യം വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ENGLISH SUMMARY:

Eight people suspected of planning a terrorist attack in India have been arrested. According to Delhi Police, six of those detained are Bangladeshi nationals, and they are suspected to have links with the terrorist organization Lashkar-e-Taiba. The arrests were made in Tamil Nadu and West Bengal.