ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ചികിസാപിഴവ്. കയ്യിലെ മുറിവില്‍നിന്ന് ചില്ലുകഷണങ്ങള്‍ നീക്കാതെ വച്ചുകെട്ടി. മുറിവ് ഉണങ്ങാത്തതിനാല്‍ വീണ്ടും ചികിത്സ തേടി. 63 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ അഞ്ച് ചില്ലുകഷണങ്ങളാണ് പുറത്തെടുത്തത്. ഓട്ടോ അപകടത്തില്‍ പരുക്കേറ്റ തുറവൂര്‍ സ്വദേശി രാധാകൃഷ്ണപിള്ള ചികില്‍സ തേടിയത് ഡിസംബര്‍ 16നാണ്. ഡോക്ടർക്കെതിരെ പരാതി നൽകി .
അതേസമയം ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ മറന്നുവച്ച കത്രികയുമായി അഞ്ചുവർഷം വേദനസഹിച്ച ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷ ജോസഫിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. കെ.സി.വേണുഗോപാൽ എം.പി ഇടപെട്ടാണ് കത്രിക നീക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് ക്രമീകരണങ്ങൾ ഒരുക്കിയത്.
ഗുരുതരമായ അനാസ്ഥയാണുണ്ടായതെന്ന് കെ.സി.വേണുഗോപാല്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഗുരുതരവീഴ്ചയെന്നും അന്വേഷണം വേണമെന്നും ഉഷയെ സന്ദര്‍ശിച്ച എച്ച്.സലാം എം.എല്‍.എയും പറഞ്ഞു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021ൽ നടന്ന ശസ്ത്രക്രിയക്കിടെയാണ് ഗുരുതരവീഴ്ചയുണ്ടായത്.