jayalakshmi-silks-fire-kozhikode

കോഴിക്കോട് നഗരമധ്യത്തിലെ പ്രമുഖ വസ്ത്രശാലയായ ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം. ആറുമണിയോടെയാണ് ഷോറൂമിന്റെ മുകൾനിലയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും കെട്ടിടത്തിന്റെ രണ്ട് നിലകളെ പൂർണ്ണമായി വിഴുങ്ങുകയും ചെയ്തു. അഗ്നിരക്ഷാ സേനയുടെ 3 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാന്‍ പരിശ്രമിക്കുകയാണ്.  ഗോഡൗണില്‍നിന്നാണ് പുക ഉയര്‍ന്നതെന്ന് ജീവനക്കാര്‍ 

തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ഷോറൂമിലുണ്ടായിരുന്ന ഉപഭോക്താക്കളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വസ്ത്രങ്ങൾക്കും കെട്ടിടത്തിന്റെ അകത്തെ ഫർണിച്ചറുകൾക്കും വലിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മുകൾനിലയിലെ വസ്ത്രങ്ങൾ ഉരുകി  വീണു. മൂന്ന് വർഷം മുൻപ്, 2023-ലും ഇതേ വസ്ത്രശാലയിൽ സമാനമായ രീതിയിൽ വലിയ തീപിടുത്തം ഉണ്ടായിരുന്നു. അന്ന് ഷോർട്ട് സർക്യൂട്ടാണ് വില്ലനായത്.  

ENGLISH SUMMARY:

Jayalakshmi Silks fire in Kozhikode caused significant damage to the prominent textile showroom. The fire, suspected to be caused by a short circuit, quickly engulfed two floors of the building, leading to substantial losses of garments and interiors.