ambulance

TOPICS COVERED

കൊല്ലം ചിതറയില്‍ വാഹനാപകടത്തില്‍ മരിച്ച മകന്‍റെ ഓര്‍മയ്ക്കായി നാടിന് അംബുലന്‍സ് വാങ്ങി നല്‍കി അഛന്‍. 18 കാരനായ മകന്‍ അഫ്്സലിന്‍റെ ഓര്‍മയ്ക്കായി അഛന്‍ നിസാമുദിനാണ് ആംബുലന്‍സ് സന്നദ്ധസംഘടനയ്ക്ക്  വാങ്ങി നല്‍കിയത്. ചെറിയ തുക മാത്രം ഈടാക്കി സര്‍വീസ് നടത്തണമെന്നതാണ് ആവശ്യം.

2023 ല്‍  ചിതറ കല്ലുവെട്ടാന്‍കുഴിയില്‍ നടന്ന  വാഹനാപകടത്തിലാണ് നിസാമുദീന്‍ റെസിയാ ദമ്പതികളുടെ ഇളയ മകനായ അഫ്സല്‍ മരിക്കുന്നത് . പ്ലസ്ടു റിസള്‍ട്ട് കാത്തു നിന്നിരുന്നഅഫ്സല്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡ് വക്കത്തെ മണ്‍തിട്ടയില്‍ ഇടിച്ചായിരുന്നു മരണം. അപകടത്തില്‍ നിസാമുദ്ീന്‍റെ അയല്‍വാസിയുടെ മകനായ 19 കാരനും മരിച്ചിരുന്നു. അപകടത്തില്‍ പെട്ട ഇവരെ സമീപത്തുള്ള ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അന്നെടുത്ത തീരുമാനമാണ് നാടിന് ഒരു ആംബുലന്‍സ് വാങ്ങി നല്‍കണമെന്നത്.

സന്നദ്ദ പ്രവര്‍ത്തകനെയാണ് ആംബുലന്‍സ് ഏല്‍പ്പിച്ചത്. കുറഞ്ഞ തുക മാത്രമേ ഈടാക്കാവൂ എന്ന നിബന്ധനയും ഒപ്പം നല്‍കി. കൃഷിപ്പണി ചെയ്തു ജീവിക്കുന്ന നിസാമുദ്ദീന്‍ പറയുന്നത് ഈ ആംബുലന്‍സിലൂടെ മകന്‍റെ ഓര്‍മകള്‍ ജീവിക്കുന്നുവെന്നാണ്

ENGLISH SUMMARY:

Malayala Manorama Online News highlights a father's profound act of kindness in donating an ambulance to his community in memory of his son who tragically passed away. This selfless gesture aims to provide affordable emergency medical services to the locals, honoring his son's memory.