വനം വകുപ്പിന്‍റെ സ്വയം സന്നദ്ധ പുനരധിവാസത്തിന്‍റെ ഭാഗമായി വയനാട് ഇരുളത്ത് വീടും സ്ഥലവും വിട്ടുനല്‍കിയ കുടുംബങ്ങള്‍ പെരുവഴിയില്‍. നഷ്ടപരിഹാരമായ 15 ലക്ഷം രൂപ അഞ്ചുവര്‍ഷമായിട്ടും നല്‍കിയിട്ടില്ല. കൃഷിചെയ്യാനോ സ്ഥലം വില്‍ക്കാനോ കഴിയാതെ ദുരിതത്തിലാണ് കുടുംബങ്ങള്‍.

വീടും സ്ഥലവും വിട്ടുനല്‍കി നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്ന റുഖിയയെ പോലെ 59 കുടുംബങ്ങളാണ് ഇരുളം പത്തേക്കറിലുള്ളത്. ഇരുവശവും കാട് അതിരിടുന്ന ഭൂമിയാണ്. വന്യമൃഗശല്യം രൂക്ഷമായപ്പോള്‍ വനംവകുപ്പ് തന്നെയാണ് 2021ല്‍ സ്വയം സന്നദ്ധ പുനരധിവാസം എന്ന ആശയം മുന്നോട്ടുവച്ചത്. സ്ഥലം വനം വകുപ്പ് ഏറ്റെടുത്ത് ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതാണ് പദ്ധതി. എല്ലാ രേഖകളും നല്‍കിയിട്ടും അഞ്ച് വര്‍ഷമായി ഇവര്‍ ഈ കാത്തിരിപ്പ് തുടരുകയാണ്.

 

 രണ്ട് സെന്‍റ്  മുതല്‍ രണ്ടര ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. നഷ്ടപരിഹാരം ഒറ്റ ഗഡുവായി നല്‍കിയില്ലെങ്കില്‍ പ്രയോജനം ഇല്ല. രണ്ടോ മൂന്നോ ഗഡുവായി നല്‍കിയാല്‍ മറ്റൊരിടത്ത് സ്ഥലം വാങ്ങി വീട് നിര്‍മിക്കലൊന്നും എളുപ്പമാകില്ല. വലിയ ഉറപ്പ് നല്‍കിയ ശേഷം ഇപ്പോള്‍ മന്ത്രിമാര്‍ അടക്കം ഫണ്ടില്ലെന്ന് പറഞ്ഞ് കയ്യൊഴിയുന്നു എന്നാണ് പരാതി. തിരഞ്ഞെടുപ്പ് നടപടി തുടങ്ങും മുന്‍പ് എങ്കിലും പണം  അനുവദിക്കണമെന്നാണ് ആവശ്യം.

ENGLISH SUMMARY:

Malayala Manorama Online News highlights the plight of families in Wayanad who voluntarily surrendered their land for forest department rehabilitation but are still awaiting their compensation. These families, including Rukkiya and 59 others in Irulam, are facing severe hardship as they are unable to cultivate or sell their land after five years without receiving the promised 15 lakh rupees per family.