കണ്ണൂര്‍ പറശ്ശിനിക്കടവിലെ ലോഡ‍്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുകുന്ന് സ്വദേശി കെ.വി സീമയെയാണ് കട്ടിലില്‍ മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ചെറുകുന്ന് സ്വദേശിയായ കെ.പി വിജയനെ മാട്ടൂലില്‍ പുഴയോരത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇരുവരും അയല്‍വാസികളാണെന്നാണ് വിവരം. ലോഡ്ജിലെ 602-ാം നമ്പർ മുറിയിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുകുന്ന് കടേൽപറമ്പിൽ കെ.പി. വിജയനൊപ്പമാണ് സീമ മുറിയെടുത്തിരുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സീമയുടെ മരണവിവരം അറിഞ്ഞത്. പിന്നാലെ വിജയനെ ലോഡ്ജില്‍ നിന്നും കാണാതായി.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാട്ടൂൽ ജസിന്ത കടവിൽ പുഴയോരത്ത് വിജയനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തളിപ്പറമ്പ് പൊലിസ് അന്വേഷണം ആരംഭിച്ചു. വിജയന്‍റെ അയൽവാസിയാണ് സീമ.